ഇ.പി ജയരാജന്‍ വധശ്രമ കേസില്‍ കെ.സുധാകരന്‍ കുറ്റവിമുക്തന്‍; വിചാരണ നേരിടണമെന്ന ഉത്തരവ് റദ്ദാക്കി, സുപ്രീം കോടതിയെ സമീപിക്കുമെന്ന് ജയരാജൻ

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing ഇ.പി ജയരാജന്‍ വധശ്രമ കേസില്‍ കെ.സുധാകരന്‍ കുറ്റവിമുക്തന്‍; വിചാരണ നേരിടണമെന്ന ഉത്തരവ് റദ്ദാക്കി, സുപ്രീം കോടതിയെ സമീപിക്കുമെന്ന് ജയരാജൻ

കൊച്ചി: സി.പി.എം നേതാവ് ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരന്‍ കുറ്റവിമുക്തന്‍. കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കണമെന്ന കെ.സുധാകരൻ്റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചു. ജസ്റ്റിസ് സിയാദ് റഹ്മാൻ്റെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കേസില്‍ കെ.സുധാകരന്‍ വിചാരണ നേരിടണമെന്ന തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കേസില്‍ സുധാകരനെതിരെ തെളിവുകളുടെ അഭാവം ഉണ്ടെന്ന് കോടതി വിലയിരുത്തി. വധശ്രമക്കേസില്‍ കെ.സുധാകരനെതിരെ ഗൂഢാലോചനാ കുറ്റമാണ് ചുമത്തിയിരുന്നത്.

കേസിലെ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശൻ, വിക്രംചാലിൽ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചിരുന്നു. എന്നാൽ മേൽക്കോടതി ഇരുവരേയും കുറ്റവിമുക്തർ ആക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി 2016ലാണ് സുധാകരൻ തന്നെയും കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

1995 ഏപ്രിൽ 12നാണ് കേസിന് ആസ്‌പദമായ സംഭവം. ചണ്ഡീ​ഗഢിൽ നിന്നു സി.പി.എം പാർട്ടി കോൺ​ഗ്രസ് കഴിഞ്ഞു കേരളത്തിലേക്ക് മടങ്ങവെ ട്രെയിനിൽ വച്ച് ജയരാജന് നേരെ അക്രമി സംഘം വെടിയുതിർക്കുക ആയിരുന്നു. തീവണ്ടിയിലെ വാഷ് ബേസിനില്‍ മുഖംകഴുകുന്നതിനിടെ ജയരാജനെ ഒന്നാംപ്രതിയായ വിക്രംചാലില്‍ ശശി വെടിവെക്കുകയായിരുന്നു.

ഇ.പി ജയരാജൻ്റെ കഴുത്തിനാണ് വെടിയേറ്റത്. ജയരാജനെ കൊല്ലാൻ മറ്റ് പ്രതികൾക്കൊപ്പം ​ഗൂഢാലോചന നടത്തിയെന്നും കൃത്യം നടത്താൻ എൽപ്പിച്ചത് സുധാകരനാണെന്നും കുറ്റപത്രത്തിൽ പറയുന്നു.

തോക്ക് നൽകിയത് കെ.സുധാകരനാണെന്ന് പ്രതിയുടെ മൊഴിയുണ്ട്

കെ സുധാകരനെ കുറ്റവിമുക്തനാക്കിയ കോടതി നടപടിയിൽ പ്രതികരണവുമായി ഇ.പി ജയരാജൻ. തോക്ക് നൽകിയത് കെസുധാകരനാണെന്ന് പ്രധാന പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ടെന്ന് ഇ പി ജയരാജൻ പറഞ്ഞു. കോടതി വിധി വന്ന ശേഷം വാർത്താ സമ്മേളനത്തിൽ പ്രതികരിക്കുക ആയിരുന്നു ഇ.പി ജയരാജൻ.

പിണറായിയെ വധിക്കാനായിരുന്നു പദ്ധതി,വാടക കൊലയാളികളായ വിക്രം ശശി,പേട്ട ദിനേശൻ എന്നിവരെ കോടതി ശിക്ഷിച്ചു. കെ.സുധാകരനാണ് കൊലയാളികളെ വാടകയ്ക്കെടുത്തത് എന്നും ഇ.പി ജയരാജൻ പറഞ്ഞു. സ്വന്തം നിലയിലും നിയമവശങ്ങൾ പരിശോധിച്ച് സുപ്രീം കോടതിയെ സമീപിക്കുമെന്നും ഇ.പി ജയരാജൻ പറഞ്ഞു.

0Shares