Categories
Kerala local news

സിറ്റി ഫ്രണ്ട്സ് കാസർകോടിൻ്റെ “നോ ഡ്രഗ്സ്” ബോധവൽക്കരണ ക്യാമ്പയിൻ ശ്രദ്ധേയമായി

കാസർകോട്: സമൂഹത്തിൽ യുവതലമുറയെ ഒന്നായി നശിപ്പിക്കുന്ന ലഹരിക്കെതിരെ പെരുന്നാൾ രാത്രി സിറ്റി ഫ്രണ്ട്സ് കാസർകോട് “നോ ഡ്രഗ്സ്” എന്ന പേരിൽ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ ” നോ ഡ്രഗ്സ് “ക്യാമ്പയിൻ ജനശ്രദ്ധേയമായി. കാസർകോട് ഡി.വൈ.എസ്.പി, സി.കെ സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരേ പോലീസും എക്സൈസും പരിശോധ നടത്തിയിട്ട് കാര്യമില്ലെന്നും സമൂഹം തന്നെ മുന്നിട്ടിറങ്ങിയാൽ മാത്രമേ അത് തുടച്ച് നീക്കാൻ കഴിയുകയുള്ളൂവെന്നും ലഹരി മാഫിയ സമൂഹത്തിൽ വളർന്ന് പന്തലിക്കുകയാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. മതപ്രഭാഷണം നടത്തിയാൽ മാത്രം തീരാവുന്ന കാര്യമല്ലെന്നും എല്ലാ മതവിഭാഗവും മഹല്ലുകളും കർശന നടപടിയെടുത്താൽ മാത്രമേ സമൂഹത്തിൽ അത് ഒരു വിധമെങ്കിലും തടയാനാവുകയുള്ളുവെന്നും മുഖ്യപ്രഭാഷണം നടത്തിയ ടൗൺ മുബാറക്ക് ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൽ റസാഖ് അബ്റാരി പത്തനംതിട്ട അഭിപ്രായപ്പെട്ടു.

നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഖാലിദ് പച്ചക്കാട്, അച്ചു നായൻമാർമൂല, സിദ്ധീഖ് ചേരങ്കൈ, ഖാദർ കരിപ്പൊടി ആശംസ പ്രസംഗം നടത്തി. മാധ്യമപ്രവർത്തകൻ ഷാഫി തെരുവത്ത് സ്വാഗതവും അബ്ദുൽ റഹ്മാൻ തൊട്ടാൻ നന്ദിയും പറഞ്ഞു. സംഘടന പ്രവർത്തകരായ സുബൈർ പുലിക്കുന്ന്, സഞ്ചു, വഹാബ്, മെഹറുഫ്, കബീർ ദർബാർ, സാഹു, ആഷിം കുണ്ടിൽ എന്നിവർ നേതൃത്വം നൽകി.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest