കെ.എം ഷാജി കാസർഗോഡ് മത്സരിക്കുമോ.? വേങ്ങരയിൽ മത്സരിപ്പിക്കാനും നീക്കം; സാദിഖലി തങ്ങളുടെ നിലപാട് നിർണ്ണായകം; ഷാജി നിയമസഭയിൽ ഉണ്ടാവണം എന്ന് പാണക്കാട് കുടുംബം; കൂടുതൽ അറിയാം..

You are currently viewing കെ.എം ഷാജി കാസർഗോഡ് മത്സരിക്കുമോ.? വേങ്ങരയിൽ മത്സരിപ്പിക്കാനും നീക്കം; സാദിഖലി  തങ്ങളുടെ നിലപാട് നിർണ്ണായകം; ഷാജി നിയമസഭയിൽ ഉണ്ടാവണം എന്ന് പാണക്കാട് കുടുംബം; കൂടുതൽ അറിയാം..

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിര്‍ണയത്തില്‍ മുസ്ലിം ലീഗ് തീരുമാനം നാളെ (ചെവ്വാഴ്ച്ച) ഉണ്ടായേക്കും. പാണക്കാട് സയ്യദ് സാദിഖലി ശിഹബ്‌ തങ്ങൾ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തും. സ്ഥാനാർത്ഥി നിർണ്ണയത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ് ഉണ്ടാകും എന്നാണ് മാധ്യമ വിലയിരുത്തൽ. പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറാനും കെ.എം ഷാജിയെ വേങ്ങരയിൽ മത്സരിപ്പിക്കാനുമാണ് നീക്കം. കാസറഗോഡ് പ്രാദേശിക എതിർപ്പ് ഉയർന്നത് ഷാജിക്ക് വിനയായി. കാസറഗോഡ് മണ്ഡലത്തിൽ കാലങ്ങളായി ലഭിക്കുന്ന മതേതര വോട്ട് ഷാജിക്ക് ലഭിക്കില്ല എന്നതാണ് പാർട്ടി വിലയിരുത്തൽ. ഷാജിയുടെ വരവോടെ കാസർഗോഡ് സീറ്റ് ബിജെപിക്ക് അനുകൂലമാകും എന്നാണ് അണുക്കളുടെ മുന്നറിയിപ്പ്. ഇതോടെ സംസ്ഥാന നേതൃത്വം സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ പുനഃപരിശോധന നടത്തുകയാണ്. എന്നാൽ പാണക്കാട് തങ്ങളുടെ തീരുമാനം അന്തിമമായിരിക്കും. കെ.എം ഷാജിക്ക് ഉറച്ച സീറ്റ് നൽകണമെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെയും പാണക്കാട് കുടുംബത്തിൻ്റെയും തീരുമാനം.

0Shares