കേരളത്തെ കുറ്റപ്പെടുത്തിയ ബി.ജെ.പി നേതൃത്വം വെട്ടിലായി; ചാരവൃത്തിക്ക് പിടിയിലായ ജ്യോതി മൽഹോത്രയുടെ ആദ്യ കേരള സന്ദർശനം ബി.ജെ.പി നേതാക്കളോടപ്പം; കാസർകോട് നിന്ന് തിരുവനന്തപുരം വരെ ഒന്നിച്ച് യാത്രചെയ്തു; സംഭവം ഇങ്ങനെ..

You are currently viewing കേരളത്തെ കുറ്റപ്പെടുത്തിയ ബി.ജെ.പി നേതൃത്വം വെട്ടിലായി; ചാരവൃത്തിക്ക് പിടിയിലായ ജ്യോതി മൽഹോത്രയുടെ ആദ്യ കേരള സന്ദർശനം ബി.ജെ.പി നേതാക്കളോടപ്പം; കാസർകോട് നിന്ന് തിരുവനന്തപുരം വരെ ഒന്നിച്ച് യാത്രചെയ്തു; സംഭവം ഇങ്ങനെ..

കൊച്ചി: ചാരവൃത്തിക്ക് പിടിയിലായ ജ്യോതി മൽഹോത്ര വിഷയത്തിൽ വെട്ടിലായി ബി.ജെ.പി നേതൃത്വം. മൽഹോത്രയുടെ കേരള സന്ദർശനം ചൂണ്ടിക്കാട്ടി ബിജെപി കേന്ദ്ര നേതാക്കളടക്കം കേരള സർക്കാരിനെയും ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെയും കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ഈ കുറ്റപ്പെടുത്തൽ രാഷ്ട്രീയ തലപര്യത്തിന് വേണ്ടി മാത്രമാണെന്നും ബി.ജെ.പി കാണിക്കുന്ന മാതൃസ്നേഹം വെറും പൊള്ളയാണെന്നും തെളിയിക്കുന്ന വീഡിയോ ഇന്ന് പുറത്ത് വന്നു. പഹൽഗാം ഭീകരാക്രമണത്തിൽ ചാരക്കേസിൽ അറസ്റ്റിലായ വ്‌ളോഗർ ജ്യോതി മൽഹോത്ര കേരള സന്ദർശനത്തിൽ ആദ്യം കണ്ടത് ബിജെപി നേതാക്കളെ. ബിജെപി മൽഹോത്രയെ കേരളത്തിലേക്ക് കൊണ്ടുവന്നതാണോ എന്നതിൽ വ്യക്തതയില്ല. വന്ദേഭാരത് ട്രെയിനിൻ്റെ ഉദ്ഘാടന ചടങ്ങിൽ മൽഹോത്ര സജീവമായി പങ്കടുത്തു. തിരുവനന്തപുരം – കാസർകോട് വന്ദേഭാരതിൻ്റെ ഉദ്ഘാടന ചടങ്ങായിരുന്നു വേദി. കാസർകോട് നിന്ന് തിരുവനന്തപുരം വരെ ജ്യോതി മൽഹോത്ര കേന്ദ്ര മന്ത്രി വി മുരളീധരനും ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനുമൊപ്പം യാത്രചെയ്തു. ഇതിൻ്റെ ദൃശ്യങ്ങൾ മൽഹോത്രയുടെ വ്‌ളോഗിലുണ്ട്. 2023 ഏപ്രിൽ 25-ന് ഇവർ കാസർകോട് എത്തി എന്നാണ് റിപ്പോർട്ട്. ഇതു സംബന്ധിച്ച വാർത്ത റിപ്പോർട്ടർ ടി.വിയാണ് പുറത്ത് വിട്ടത്.

0Shares