ഒരു മാസം മാത്രം അക്കൗണ്ടിലേക്ക് ശമ്പളം കൂടാതെ വന്നത് 35 ലക്ഷം രൂപ; ഭാര്യയുടെ അക്കൗണ്ടിലേക്ക് 40 ലക്ഷം രൂപയും എത്തി; കൊടി സുനി അടക്കം ടി.പി കേസിലെ പ്രതികൾക്ക് ജയിലിൽ സുഖസൗകര്യങ്ങൾ ഒരുക്കി; സംഭവം കണ്ടെത്തിയത് വിജിലൻസ്; കൂടുതൽ അറിയാം..

You are currently viewing ഒരു മാസം മാത്രം അക്കൗണ്ടിലേക്ക് ശമ്പളം കൂടാതെ വന്നത് 35 ലക്ഷം രൂപ; ഭാര്യയുടെ അക്കൗണ്ടിലേക്ക് 40 ലക്ഷം രൂപയും എത്തി; കൊടി സുനി അടക്കം ടി.പി കേസിലെ പ്രതികൾക്ക് ജയിലിൽ സുഖസൗകര്യങ്ങൾ ഒരുക്കി; സംഭവം കണ്ടെത്തിയത് വിജിലൻസ്; കൂടുതൽ അറിയാം..

തിരുവനന്തപുരം: ജയിലിൽ പ്രതികൾക്ക് സുഖ സൗകര്യങ്ങൾ ഒരുക്കി നൽകിയ വകയിൽ ഡി.ഐ.ജി
ലക്ഷങ്ങൾ കൈക്കൂലിൽ വാങ്ങിയതായി വിജിലൻസ് കണ്ടെത്തി. കൊടി സുനി അടക്കം ടി.പി കേസിലെ പ്രതികൾക്ക് ജയിലിൽ സുഖസൗകര്യങ്ങൾ ഒരുക്കാനും ജയിൽ ആസ്ഥാനത്തെ ഡി.ഐ.ജി എം.കെ വിനോദ് കുമാർ കൈക്കൂലി വാങ്ങി എന്ന വിവരമാണ് പുറത്തുവരുന്നത്. തടവിൽ നിന്നും കൊടി സുനിയുടെ ക്വട്ടേഷൻ്റെ തെളിവുകള്‍ നശിപ്പിക്കാനും വിനോദ് കുമാർ കൂട്ടുനിന്നു. ഒരു മാസം വിനോദ് കുമാറിൻ്റെ അക്കൗണ്ടിലേക്ക് വന്നത് 35 ലക്ഷവും ഭാര്യയുടെ അക്കൗണ്ടിലേക്ക് 40 ലക്ഷം രൂപയും എത്തിയതായും കണ്ടെത്തി.

ഡി.ഐ.ജി വിനോദ് കുമാറിൻ്റെ അഴിമതിയുടെ കൂടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത്. ടിപി കേസിലെ പ്രതികളിൽ നിന്ന് വിനോദ് കുമാർ വൻ തോതിൽ പണം വാങ്ങി. കൊടി സുനിയെ നിരന്തരമായി ജയിലിൽ സന്ദർശിക്കുന്ന കൂട്ടാളിയുടെ അക്കൗണ്ടിൽ നിന്നും കൈക്കൂലി പണം വിനോദ് കുമാറിന് കൈമാറിയിട്ടുണ്ട്. ജയിലിൽ നിന്നും ഡി.ഐ.ജിയെ അണ്ണൻ സിജിത്ത് വിളിച്ചു. പരോളിന് പുറത്തിറങ്ങിയതിന് പിന്നാലെ ഗൂഗിള്‍ പേ വഴിയും പണവും കൈമാറി. കൊച്ചിയിലെ ക്വ‍ട്ടേഷൻ സംഘത്തിപ്പെട്ട റിമാൻഡിൽ കഴിയുന്ന പ്രതിക്ക് സൗകര്യമൊരുക്കാനും പണം വാങ്ങി. ലഹരിക്കേസിൽ ജയിൽ ശിക്ഷ അനുവഭിക്കുന്നയാളിൽ നിന്നും പണം വാങ്ങി. അങ്ങനെ ഒരു മാസം മാത്രം അക്കൗണ്ടിലേക്ക് ശമ്പളം കൂടാതെ വന്നിരിക്കുന്ന പണം 35 ലക്ഷം രൂപയാണെന്നും വിജിലൻസ് കണ്ടെത്തി. ഭാര്യയുടെ അക്കൗണ്ടിലേക്ക് എത്തിയിരിക്കുന്നത് 40,80,000 രൂപയാണ്. പണം വാങ്ങി ചട്ടവിരുദ്ധമായി പരോളുകള്‍ അനുവദിച്ചിട്ടുണ്ടെന്നും വിജിലൻസ് കണ്ടെത്തയിട്ടുണ്ട്.

വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും വിമരിച്ച ഒരു ഉദ്യോഗസ്ഥൻ വഴിയും പണം വാങ്ങിയിട്ടുണ്ട്. ഇയാളുടെ മൊഴിയും ഒരു ജയിൽ സൂപ്രണ്ടിൻ്റെ മൊഴിയും വിജിലൻസ് രേഖപ്പെടുത്തി. കൊടി സുനിക്ക് ഡി.ഐ.ജി വിനോദ് കുമാറിൻ്റെ സംരക്ഷണം കിട്ടുന്നത് ഇത് ആദ്യമല്ല. ജയിലിൽ കിടന്ന് കൊച്ചിയിലെ ഗുണ്ടാ സംഘത്തിന് സുനി ക്വട്ടേഷൻ നൽകിയതിൻ്റെ വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. വിയ്യൂർ ജയിലിൽ നിന്നും സുനി വിളിച്ച ഫോണ്‍ പിടിച്ചെടുക്കാൻ അന്ന് വിയ്യൂർ ജയിൽ സൂപ്രണ്ടായിരുന്ന വിനോദ് കുമാറിനോട് ജയിൽ മേധാവിയായിരുന്ന ആർ ശ്രീലേഖ ആവശ്യപ്പെട്ടു. ഫോണ്‍ പിടിച്ചെടുക്കുന്നതിന് പകരം ഫോണ്‍ മുക്കുകയാണുണ്ടായത്. ഇതിൽ വിശദീകരണം ചോദിച്ചുവെങ്കിലും ഉന്നത സമർദ്ദം മൂലം തുടർനടപടികള്‍ മരവിപ്പിക്കുകയാണുണ്ടായത്. ഫോണ്‍ പുറത്തുവന്നിരുന്നുവെങ്കിലും പല ഉന്നത ബന്ധങ്ങളും പുറത്തുപോകുമെന്നുള്ളതുകൊണ്ടാണ് ഭരണനേതൃത്വവുമായി ബന്ധമുള്ള വിനോദ് കുമാർ തൊണ്ടി നശിപ്പിച്ചതെന്ന ആരോപണം അന്നേ ജയിൽവകുപ്പിലുണ്ട്. ആലപ്പുഴയിലെയും കണ്ണൂരിലെയും സി.പി.എം നേതാക്കളുമായി നല്ല അടുപ്പം പുലർത്തുന്ന ഉദ്യോഗസ്ഥനാണ് വിനോദ് കുമാർ. എന്നാൽ വിജിലൻസ് കേസിൽ പ്രതിയായതോടെ സർക്കാർ കയ്യൊഴിയും, കൂടെ സസ്പെൻഡ് ചെയ്യാനാണ് സാധ്യത.

0Shares