പ്രശസ്ത വാദ്യകലാകാരൻ മഡിയൻ രഞ്ജുമാരാർ അന്തരിച്ചു

You are currently viewing പ്രശസ്ത വാദ്യകലാകാരൻ മഡിയൻ രഞ്ജുമാരാർ അന്തരിച്ചു

കാഞ്ഞങ്ങാട്: പ്രശസ്ത വാദ്യകലാകാരനും കേന്ദ്ര സർക്കാരിൻ്റെ വാദ്യ നിപുണ അവാർഡ് ജേതാവുമായ മഡിയൻ രഞ്ജുമാരാർ (42) അന്തരിച്ചു. പുതിയ കോട്ട സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ മുകളിൽ ലയൺ ക്ലബ്ബിൻ്റെ യോഗം കഴിഞ്ഞ് താഴേക്ക് ഇറങ്ങുന്നതിടയിൽ ഒന്നാം നിലയിൽ നിന്നും വീണ് പരിക്കേറ്റിരുന്നു. തുടർന്ന് മംഗലാപുരം യൂണിറ്റി ഹോസ്പിറ്റലിൽ രണ്ട് മാസം ചികിത്സയിലായിരുന്നു. വാദ്യകലയിൽ കേരളത്തിനകത്തും പുറത്തു നിന്നുമായി ഒട്ടനവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് രഞ്ജു മാരാർ. ഡൽഹി പൂരത്തോട് അനുബന്ധിച്ച് കേന്ദ്ര സഹ മന്ത്രി മീനാക്ഷി ലേഖി വാദ്യ നിപുണ പുരസ്കാരം രഞ്ജു മാറാർക്ക് സമർപ്പിച്ചിരുന്നു കൂടാതെ വാദ്യകലയിൽ 25 വർഷം പൂർത്തിയാക്കിയ രഞ്ജു മാരാറെ വാദ്യ കുലപതി മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ മടിയൻ കൂലോം ക്ഷേത്രത്തിൽ നിന്നും സുവർണ്ണ പതക്കം നൽകി ആദരിച്ചിരുന്നു. കാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബ് തുടങ്ങി വിവിധ സന്നദ്ധ സംഘടനകൾ, കേരളക്ഷേത്ര വാദ്യകല അക്കാദമി, തുടങ്ങിയ ഒട്ടേറെ കൂട്ടായ്മയിൽ ഭാരവാഹിയുമാണ്. ജീവകാരുണ്യ മേഖലയിലും മറ്റ് കാരുണ്യ പ്രവർത്തനങ്ങളിലും സജീവ പങ്കാളിയായിരുന്നു രഞ്ജു മാരാർ. പരേതനായ കുറുവേരി നാരായണ മാരാറുടെയും, മഡിയൻ കോമളത്തിൻ്റെയും മകനാണ്. സഹോദരൻ മഡിയൻ ബിജുമാരാർ.

0Shares