
കടലില്‍ മുങ്ങിയ ചൈനീസ് മല്‍സ്യബന്ധന കപ്പലിന് തുണയായി ഇന്ത്യന്‍ നാവികസേന. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കന്യാകുമാരി തീരത്തുനിന്ന് 900 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് മുങ്ങിയ ലു പെംഗ് യുവാന്‍ യു 028 എന്ന കപ്പലിലെ 39 ജീവനക്കാരെയാണ് നാവികസേന രക്ഷിച്ചത്.

പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. ചൈനീസ് നാവികസേന അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ നേവി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. ചൈന, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള മല്‍സ്യത്തൊഴിലാളികളാണ് കപ്പലിലുണ്ടായിരുന്നത്.
