ഭാരോദ്വഹനത്തില്‍ ഇന്ത്യന്‍ മെഡല്‍ വേട്ട; അഞ്ചു മെഡലുകള്‍ സ്വന്തമാക്കി താരങ്ങൾ, പ്രധാനമന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു

You are currently viewing ഭാരോദ്വഹനത്തില്‍ ഇന്ത്യന്‍ മെഡല്‍ വേട്ട; അഞ്ചു മെഡലുകള്‍ സ്വന്തമാക്കി താരങ്ങൾ, പ്രധാനമന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു

ബര്‍മിങ്ങാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ നാലാം മെഡല്‍ നേടി. ബര്‍മിങ്ങാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം. പുരുഷന്മാരുടെ 67കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തിലാണ് ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ നേട്ടം. 67 കിലോ വിഭാഗത്തില്‍ റെക്കോഡോടെയാണ് ഇന്ത്യയുടെ ജെറമി ലാല്‍റിന്നുങ്ക സ്വര്‍ണം നേടിയത്.

ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തന്നെയാണ് പത്തൊമ്പതുകാരനായ ജെറെമിയുടെ റെക്കോര്‍ഡ് നേട്ടം. 140കിലോഗ്രാം സ്‌നാച്ച്‌, 160 കിലോ ഗ്രാം ക്ലീന്‍ സ്‌നാച്ച്‌ എന്നിവയിലായി 300 കിലോഗ്രാം ഉയര്‍ത്തിയാണ് ജെറെമിയുടെ നേട്ടം.

49 കിലോ വിഭാഗത്തില്‍ ഗെയിംസ് റെക്കോര്‍ഡോടെ മീരഭായ് ചാനു കഴിഞ്ഞ ദിവസം സ്വര്‍ണം നേടിയിരുന്നു. ഇതിനു പിന്നാലെയാണ് ജെറമിയുടെ പുതിയ റെക്കോര്‍ഡ്. ഇതോടെ ഭാരോദ്വഹനത്തില്‍ ഇന്ത്യ രണ്ട് സ്വര്‍ണം, രണ്ട് വെള്ളി, ഒരു വെങ്കലം ഉള്‍പ്പെടെ അഞ്ചു മെഡലുകള്‍ സ്വന്തമാക്കി. വനിതകളുടെ 55 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ ബിന്ദ്യാറാണി ദേവി വെള്ളി മെഡല്‍ നേടി.

ആകെ 202 കിലോ ഉയര്‍ത്തി ബിന്ദ്യാറാണി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. സ്നാച്ചില്‍ 86 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 116 കിലോയും ഉയര്‍ത്തി.

നൈജീരിയയുടെ അഡിജാത് അഡെനികെ ഒളാറിനോയാണ് ഈ ഇനത്തില്‍ സ്വര്‍ണം നേടിയത്. 203 കിലോയാണ് താരം ഉയര്‍ത്തിയത്. ഒരു കിലോയുടെ വ്യത്യാസത്തിലാണ് ഇന്ത്യന്‍ താരത്തിന് സ്വര്‍ണമെഡല്‍ നഷ്ടമായത്. ഇംഗ്ലണ്ടിന്‍റെ ഫ്രെയര്‍ മോറോ വെങ്കലം നേടി.

0Shares