
സിഡ്‌നി: ട്വന്റി-20 ലോകകപ്പിലെ ഇന്ത്യാ-പാക് മത്സരത്തിൻ്റെ ടിക്കറ്റ് വിറ്റുപോയതായി ഐ.സി.സി. 80 ശതമാനം ടിക്കറ്റുകളും ഓസ്‌ട്രേലിയയില്‍ താമസിക്കുന്നവര്‍ തന്നെയാണ് വാങ്ങിയത് എന്ന് ട്വന്റി-20 ലോകകപ്പിൻ്റെ മള്‍ട്ടികള്‍ച്ചറല്‍ അംബാസിഡര്‍ ഉസ്മാന്‍ ഖവാജ പറഞ്ഞു.
ഒക്ടോബര്‍ 23നാണ് ട്വന്റി-20 ലോകകപ്പിലെ ഇന്ത്യാ- പാകിസ്ഥാന്‍ മത്സരം. സ്റ്റാന്‍ഡിങ് റൂം ടിക്കറ്റുകള്‍ വ്യാഴാഴ്‌ചയാണ് ഐ.സി.സി വില്‍പ്പനക്ക് വെച്ചത്. 4000 സ്റ്റാന്‍ഡിങ് റൂം ടിക്കറ്റുകളാണ് ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നിലയില്‍ ആരാധകര്‍ക്ക് മുമ്പിലേക്ക് വെച്ചത്.

ഇന്ത്യാ-പാക് മത്സരത്തിൻ്റെ ജനറല്‍ ടിക്കറ്റുകള്‍ ഈ വര്‍ഷം ആദ്യം തന്നെ വിറ്റുപോയിരുന്നു. ഫെബ്രുവരിയിലാണ് ജനറല്‍ ടിക്കറ്റുകള്‍ വില്‍പ്പനക്ക് വെച്ചത്. അഞ്ചുമിനിറ്റ് കൊണ്ട് ടിക്കറ്റുകള്‍ കാലിയായി എന്നാണ് ഐ.സി.സി അറിയിച്ചിരുന്നത്.
ഓസ്‌ട്രേലിയയാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് എങ്കിലും പല പശ്ചാത്തലത്തില്‍ നിന്ന് വരുന്നവരുടെ സ്വന്തം ലോകകപ്പായിരിക്കും ഇത്. ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിൻ്റെ ടിക്കറ്റ് വില്‍പ്പനയില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നത് ഈ ആരാധകരില്‍ 80 ശതമാനവും ഓസ്‌ട്രേലിയയില്‍ നിന്നാണെന്നാണ്. പല പശ്ചാത്തലത്തില്‍ നിന്ന് വരുന്ന ആരാധകര്‍ക്ക് ലഭിക്കുന്ന വലിയ അവസരമാണ് ഇതെന്നും ഉസ്മാന്‍ ഖവാജ പറഞ്ഞു.
