കേന്ദ്ര- സംസ്ഥാന സർക്കാർ നയങ്ങളിൽ പ്രതിഷേധം; സ്വതന്ത്ര കർഷക സംഘം കളക്ട്രേറ്റ് ധർണ്ണ നടത്തി

  • Post category:local news
  • Reading time:1 min read
You are currently viewing കേന്ദ്ര-  സംസ്ഥാന സർക്കാർ നയങ്ങളിൽ പ്രതിഷേധം;  സ്വതന്ത്ര കർഷക സംഘം കളക്ട്രേറ്റ് ധർണ്ണ നടത്തി

കാസർകോട്: കർഷക വായ്പ എഴുതിതള്ളുക, പഞ്ചായത്തുകൾകേന്ദ്രീകരിച്ച്നാളികേരംസംഭരിക്കുക, കർഷക പെൻഷൻ യഥാസമയം വിതരണംചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്‌ സ്വതന്ത്രകർഷക സംഘം കേന്ദ്ര – കേരള സർക്കാരുകൾക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായി ജില്ലാ കമ്മിറ്റി കളക്ട്രേറ്റ് ധർണ്ണ നടത്തി. മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി ധർണ്ണ ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് സി.എ. അബ്ദുല്ല കുഞ്ഞി ഹാജി അധ്യക്ഷത വഹിചച്ചടങ്ങിൽ ജനറൽ സെക്രട്ടറി ഇബ്രാഹിം പാലാട്ട് സ്വാഗതം പറഞ്ഞു. ടി. ഇ അബ്ദുല്ല, എം.എസ്.മുഹമ്മദ് കുഞ്ഞി, സി.മുഹമ്മദ് കുഞ്ഞി, അസീസ് മരിക്കെ, മൂസ ബി. ചെർക്കള, പി.എം.മുനീർ ഹാജി, അബ്ദുല്ല കുഞ്ഞി ചെർക്കള, ഇ അബൂബക്കർ ഹാജി, കെ.ബി.മുഹമ്മദ് കുഞ്ഞി, എ.ഹമീദ് ഹാജി, സി.എം.ഖാദർ ഹാജി, അബ്ദുൽ ഹമീദ് മച്ചംമ്പാടി, ഹസ്സൻ നെക്കര, ഉസ്മാൻ പാണ്ഡ്യാല, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി ആലൂർ, ഖലീൽ മരിക്കെ, ഇ.ആർ.ഹമീദ്, അബ്ബാസ് ബന്താട് ഉമ്മർകാഞ്ഞങ്ങാട്, ഷരീഫ് കൊടവഞ്ചി, എ. അഹമ്മദ് ഹാജി, അബ്ദുൽ ഖാദർ ഹാജി ചെങ്കള,ഖാലിദ്ബെളളിപ്പാടി, എസ്.എം. മുഹമ്മദ് കുഞ്ഞി എന്നിവർ പ്രസംഗിച്ചു.

0Shares