ഏഴ് വയസുകാരിയെ പീഡിപ്പിക്കാൻ കൂട്ടുനിന്ന മാതാവിന് 40 വർഷം തടവും പിഴയും; മാതാവിൻ്റെ കാമുകനാണ് കുട്ടിയെ നിരന്തരം പീഡിപ്പിച്ചത്

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ഏഴ് വയസുകാരിയെ പീഡിപ്പിക്കാൻ കൂട്ടുനിന്ന മാതാവിന് 40 വർഷം തടവും പിഴയും; മാതാവിൻ്റെ കാമുകനാണ് കുട്ടിയെ നിരന്തരം പീഡിപ്പിച്ചത്

തിരുവനന്തപുരം: ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കാൻ കാമുകന് കൂട്ടുനിന്ന അമ്മയ്ക്ക് 40 വർഷം തടവും പിഴയും ശിക്ഷ. തിരുവനന്തപുരം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും അമ്മ കൂട്ടുനിന്നു എന്നായിരുന്നു കേസ്.

ചിത്രം: സങ്കൽപികം

കുട്ടിയുടെ സഹോദരിയാണ് പീഡന വിവരം പോലീസിനെ അറിയിച്ചത്. കേസിൽ അമ്മയെയും കാമുകനും ഒന്നാം പ്രതിയുമായ ശിശുപാലനെയും പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ശിശുപാലൻ പിന്നീട് ആത്മഹത്യ ചെയ്‌തിരുന്നു.

0Shares