‘ടർബോ’യുടെ ചിത്രീകരണത്തിനിടെ തനിക്ക്പറ്റിയത് എഴുതാപതോളം പരിക്ക്; എല്ലാത്തിനും കാരണം സംവിധായകൻ റോബിയാണ്; കണ്ണൂർ സ്ക്വാഡ് വിജയമായതോടുകൂടി അവൻ എല്ലായിടത്തും പോയി പറഞ്ഞു; എൻ്റെ പ്രായംപോലും നോക്കാതെ പണിയെടുപ്പിക്കുകയാണ്; ആരാണാവോ അടുത്തത് അറിഞ്ഞൂടാ.. സംഭവം വിശദീകരിച്ച് മമ്മുക്ക

You are currently viewing ‘ടർബോ’യുടെ ചിത്രീകരണത്തിനിടെ തനിക്ക്പറ്റിയത് എഴുതാപതോളം പരിക്ക്; എല്ലാത്തിനും കാരണം സംവിധായകൻ റോബിയാണ്; കണ്ണൂർ സ്ക്വാഡ് വിജയമായതോടുകൂടി അവൻ എല്ലായിടത്തും പോയി പറഞ്ഞു; എൻ്റെ പ്രായംപോലും നോക്കാതെ പണിയെടുപ്പിക്കുകയാണ്; ആരാണാവോ അടുത്തത് അറിഞ്ഞൂടാ.. സംഭവം വിശദീകരിച്ച് മമ്മുക്ക

മമ്മൂട്ടിക്കമ്പനിയുടെ അഞ്ചാമത്തെ ചിത്രമായി വൈശാഖ് സംവിധാനം ചെയ്യുന്ന ‘ടർബോ’ എത്തുകയാണ്. നേരത്തെയിറങ്ങിയ കണ്ണൂർ സ്ക്വാഡും, കാതലും മികച്ച വിജയമായിരുന്നു കരസ്ഥമാക്കിയിരുന്നത്.

ഇപ്പോഴിതാ ടർബോ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസിംഗ് പരിപാടിയിൽ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. ടർബോയുടെ ചിത്രീകരണത്തിനിടെ തനിക്ക് എഴുതാപതോളം തവണ പരിക്കുകൾ പറ്റിയെന്നാണ് മമ്മൂട്ടി പറഞ്ഞത്. വൈശാഖ് പ്രായം നോക്കാതെ പണിയെടുപ്പിച്ചു. പരിക്ക് പറ്റിയ ഓരോ തവണയും വൈശാഖ് സോറി ചോദിക്കും.

“എല്ലാത്തിനും കാരണം സംവിധായകൻ റോബിയാണ്. കണ്ണൂർ സ്ക്വാഡ് വിജയമായതോടുകൂടി അവൻ എല്ലായിടത്തും പോയി മമ്മൂക്ക ഭയങ്കര ഹാർഡ് വർക്കാണ്, എത്ര വേണേലും കഷ്‌ടപ്പെടാൻ തയ്യാറാണ്, രാത്രിയും പകലുമില്ലാതെ അഭിനയിക്കും, എന്നൊക്കെ പറഞ്ഞുവെച്ചു. അത് കേട്ടിട്ട് ഇവരും എന്നെ അതുപോലെ കഷ്‌ടപ്പെടുത്തി. ഇനി അടുത്തത് ആരാണാവോ കഷ്‌ടപ്പെടുത്താൻ വരുന്നത്. ആരാകും എന്ന് അറിഞ്ഞൂടാ മമ്മുക്ക പറഞ്ഞു.

മമ്മുക്കയുടെ വാക്കുകൾ സദസ്സിൽ ചിരിപടർത്തി. മമ്മുക്കയുടെ ഹാർഡ് വർക്ക് സിനിമയുടെ വിജയത്തിലൂടെ പ്രേക്ഷകർ തിരിച്ചറിയുന്നുണ്ട്. മമ്മുട്ടിയുടെ അടുത്തിടെയുള്ള എല്ലാപടങ്ങളും സാമ്പത്തികമായി വലിയ നേട്ടമാണ് ഉണ്ടാകുന്നത്.

0Shares