‘എന്റെ കുടുംബത്തിൽ പത്താം ക്ലാസ് പാസായ ആദ്യ ആളാണ് ഞാൻ’; വെളിപ്പെടുത്തലുമായി രൺബീർ

  • Post category:entertainment
  • Reading time:1 min read
You are currently viewing ‘എന്റെ കുടുംബത്തിൽ പത്താം ക്ലാസ് പാസായ ആദ്യ ആളാണ് ഞാൻ’; വെളിപ്പെടുത്തലുമായി രൺബീർ

നാല് തലമുറകളായി ബോളിവുഡ് ഭരിച്ച കപൂർ കുടുംബത്തിലെ പുതുതലമുറയിൽപ്പെട്ടയാളാണ് രൺബീർ കപൂർ. അഭിനയത്തിന്‍റെ കാര്യത്തിൽ എല്ലാവരും സജീവമായിരുന്നെങ്കിലും വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിൽ അങ്ങനെയല്ലെന്ന് രൺബീർ പറഞ്ഞു.

തന്‍റെ വരാനിരിക്കുന്ന ചിത്രമായ ഷംഷേരയുടെ പ്രമോഷൻ സമയത്ത്, രണ്ബീർ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ ഡോളി സിംഗിനോട് താനുൾപ്പെടെയുള്ള കുടുംബാംഗങ്ങളുടെ വിദ്യാഭ്യാസ യോഗ്യതകളെക്കുറിച്ച് തുറന്നുപറഞ്ഞു.

പത്താം ക്ലാസിൽ 53.4 ശതമാനം മാർക്കാണ് താൻ നേടിയതെന്ന് രൺബീർ പറഞ്ഞു. ഫലം വന്നപ്പോൾ കുടുംബത്തിലെ എല്ലാവരും വളരെ സന്തുഷ്ടരായിരുന്നു. പാർട്ടി നടന്നു. താൻ വിജയിക്കുമെന്ന പ്രതീക്ഷയൊന്നും അവർക്കുണ്ടായിരുന്നില്ല. കുടുംബത്തിലെ 10-ാം ക്ലാസ് പാസായ ആദ്യ വ്യക്തി താനാണെന്നും രൺബീർ പറഞ്ഞു.

0Shares