സാമൂഹിക- സാംസ്കാരിക മേഖലയിലെ പുരോഗമനാത്മക ചലനം ലക്ഷ്യം; ഹസ്ബി ഷീ ക്യാമ്പസ് ഉദ്ഘാടനം ചെയ്തു

  • Post category:local news
  • Reading time:1 min read
You are currently viewing സാമൂഹിക- സാംസ്കാരിക മേഖലയിലെ പുരോഗമനാത്മക ചലനം ലക്ഷ്യം; ഹസ്ബി ഷീ ക്യാമ്പസ്  ഉദ്ഘാടനം ചെയ്തു

കല്ലടകുറ്റി/ കാസർകോട്: സാമൂഹിക- സാംസ്കാരിക മേഖലയിലെ പുരോഗമനാത്മക ചലനം ലക്ഷ്യം വെച്ച് ആരംഭിക്കുന്ന ഹസ്ബി സംരംഭങ്ങൾക്ക് തുടക്കമായി. ഹസ്ബിയുടെ വൈജ്ഞാനിക സംരംഭമായ ഹസ്ബീ ഷീ ക്യാമ്പസിൻ്റെ ഉദ്ഘാടന കർമ്മം സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവർ നിർവ്വഹിച്ചു. ഷാനവാസ് മദനി അധ്യക്ഷത വഹിച്ചു. ഹസ്ബി വെബ്സൈറ്റ്, ലോഗോ ലോഞ്ചിംഗ് കർമ്മം ഹനീഫ് ചൂരി, അശ്റഫ് രാമത്ത് എന്നിവർ നിർവ്വഹിച്ചു.

സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, ബഷീർ ഹിമമി സഖാഫി പെരുമ്പള, ഹസൈനാർ സഖാഫി കുണിയ, അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലം, ടി ഭരതരാജ്, അശ്റഫ് കരിപ്പൊടി, ഖലീൽ മാക്കോട്, അശ്റഫ് സഖാഫി തലേക്കുന്ന്, ഹകീം കുന്നിൽ , ഇസ്മയിൽ ചിത്താരി, സി.പി.അബ്ദുല്ല ഹാജി, അസൈനാർ കരിയത്ത് എന്നിവർ സംസാരിച്ചു.

ഹസ്ബിയുടെ കീഴിൽ എ. പ്ലസ് ഓൺലൈൻ അക്കാദമി, ട്യുൺ ടു ടേൺ ലൈഫ് സ്കൂൾ, ഹസ്ബി ടെക്സ്റ്റൈൽസ്, ഹസ്ബി കോമ്പെറ്റീറ്റർ , ഹസ്ബി പാരഡൈസ് , ഹസ്ബി എഡ്സ്റ്റേ , ഹസ്ബി ഡയറീസ്, ഹസ്ബി ആഗ്രോ പോൾട്ട്, മൈക്രോ ഫിൻ തുടങ്ങിയ ബഹുമുഖ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്.

സാമൂഹികവും വൈജ്ഞാനികവുമായ ഹസ്ബിയുടെ മറ്റു പ്രോജക്ടുകൾ ഉടൻ ആരംഭിക്കുമെന്നും നൂറുകണക്കിന് തൊഴിലവസരം സൃഷ്ടിക്കുന്ന സംരംഭമാണ് ഹസ്ബിയുടെ മുന്നിലുള്ളതെന്നും ഹസ്ബി ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങളായ ഷാനവാസ് മദനി, ബഷീർ ഹിമമി പെരുമ്പള, ഹനീഫ് ചൂരി, അഷ്റഫ് രാമത്ത് എന്നിവർ പറഞ്ഞു.

0Shares