
ബേക്കൽ / കാസർകോട്: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി പെരുന്നാൾ ദിനത്തിൽ അറസ്റ്റിലായ ദമ്പതികൾ ഉൾപ്പെടെ നാലുപേർ റിമാണ്ടിൽ. ചട്ടഞ്ചാൽ തെക്കിൽ പുത്തരിയടുക്കത്തെ ദമ്പതികളായ അബൂബക്കർ (37), ആമിന അസ്ര (23), കർണാടക, ബംഗളുരു, കല്യാൺ സ്വദേശിയായ വാസിം (32), ബംഗളുരു, ഹെർമാലു സ്വദേശിയായ സൂരജ് (31) എന്നിവരെയാണ് ബേക്കൽ പോലീസ് പിടികൂടിഅറസ്റ്റ് ചെയ്‌തത്.

വിൽപ്പനയ്ക്ക് എത്തിച്ച എം.ഡി.എം.എയാണ് ബേക്കൽ ഡി.വൈ.എസ്.പി സി.കെ സുനികുമാറിൻ്റെ നിർദ്ദേശത്തെ തുടർന്ന് ഇൻസ്പെക്ടർ വിപിൻ യു.പി, എസ്.ഐ പ്രദീപ് പി.കെ എന്നിവരുടെ നേതൃത്വത്തിൽ ഉദുമ പള്ളത്ത് നിന്നും ശനിയാഴ്‌ച പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേന ഐ.പി.എസിൻ്റെ നിർദ്ദേശത്തിൽ ജില്ലയിൽ വ്യാപകമായി മയക്കുമരുന്ന് വേട്ട ശക്തമാക്കിയിട്ടുണ്ടെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ ചാനൽ ആർ.ബിയോട് പറഞ്ഞു.
സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുധീർ ബാബു, സനീഷ് കുമാർ.എ സിവിൽ പോലീസ് ഓഫീസർമാരായ ഹരീഷ് ബി.എം, ഉണ്ണികൃഷ്ണൻ, നികേഷ് എന്നിവർ മയക്കുമരുന്ന് പിടികൂടിയ പരിശോധനയിൽ പങ്കെടുത്തു.
Published by: Peethambaran Kuttikol
