ദാറുല്‍ ഇഹ്‌സാന്‍ ദശവാര്‍ഷിക പ്രഖ്യാപന, ഹുബ്ബുറസൂല്‍ സമ്മേളന സന്ദേശ യാത്രയ്ക്ക് പ്രൗഢ തുടക്കം

  • Post category:local news
  • Reading time:1 min read
You are currently viewing ദാറുല്‍ ഇഹ്‌സാന്‍  ദശവാര്‍ഷിക പ്രഖ്യാപന, ഹുബ്ബുറസൂല്‍ സമ്മേളന സന്ദേശ യാത്രയ്ക്ക് പ്രൗഢ തുടക്കം

കാസർകോട്: ബദിയടുക്ക ദാറുല്‍ ഇഹ്‌സാന്‍ ദശ വാര്‍ഷിക പ്രഖ്യാപന ഹുബ്ബു റസൂല്‍ സമ്മേളനത്തിൻ്റെ പ്രചാരണാര്‍ത്ഥം രണ്ട് ദിവസങ്ങളിലായി നൂറ് കേന്ദ്രങ്ങളിലൂടെ കടന്നു പോകുന്ന സന്ദേശ യാത്രക്ക് തളങ്കര മാലിക് ദീനാനില്‍ തുടക്കമായി. സന്ദേശ യാത്രയുടെ ഉദ്ഘാടനം കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ജാഥാ നായകന്‍ അബൂബക്കര്‍ സഅദിക്ക് പതാക കൈമാറി നിർവഹിച്ചു.

മഖാം സിയാറത്തിന് സയ്യിദ് യു.പി.എസ് ജലാലുദ്ദീന്‍ ജിഫ്രി തങ്ങള്‍ നേതൃത്വം നല്‍കി. ബഷീര്‍ സഖാഫി കൊല്യം അധ്യക്ഷത വഹിച്ചു. സയ്യിദ് ത്വല്‍ഹത്ത് തങ്ങള്‍ മയ്യില്‍, സയ്യിദ് നിസാമുദ്ധീന്‍ തങ്ങള്‍, സയ്യിദ് സൈഫുദ്ധീന്‍ തങ്ങള്‍, കബീര്‍ ഹിമമി സഖാഫി ഗോളിയടുക്ക, ഹനീഫ് സഅദി സവനൂര്‍, അശ്‌റഫ് കൊല്യം, ഫൈസല്‍ നെല്ലിക്കട്ട, ബാത്തിഷ നെല്ലിക്കട്ട തുടങ്ങിയവര്‍ സംബന്ധിച്ചു.

20 ന് വൈകുന്നേരം നടക്കുന്ന ദശവാര്‍ഷിക പ്രഖ്യാപന ഹുബുറസൂല്‍ സമ്മേളനത്തില്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ദശവാര്‍ഷിക പ്രഖ്യാപനവും ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം മുഖ്യ പ്രഭാഷണവും നടത്തും.

0Shares