കാഞ്ഞങ്ങാട് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മ മരിച്ചു; സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കുടുംബത്തിലെ എട്ടുപേര്‍ക്ക് പരിക്ക്

  • Post category:local news
  • Reading time:1 min read
You are currently viewing കാഞ്ഞങ്ങാട് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മ മരിച്ചു; സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കുടുംബത്തിലെ എട്ടുപേര്‍ക്ക് പരിക്ക്

കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മ മരിച്ചു. മംഗളൂരു ബജ്‌പൈയിലെ നഫീസയാണ് മരിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കുടുംബത്തിലെ എട്ടുപേര്‍ക്ക് പരുക്കേറ്റു. പൂച്ചക്കാട് തെക്കുപുറത്ത് വെള്ളിയാഴ്ച പുലര്‍ച്ചെ 3.40നാണ് അപകടം നടന്നത്.

മടവൂരില്‍ നിന്ന് തീര്‍ഥാടന യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമായതെന്നാണ് കരുതുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബേക്കൽ പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു.മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

0Shares