പാചകവാതക സിലിണ്ടറിന് വിലകൂട്ടിയതിൽ ആദ്യ തിരിച്ചടി; സംസ്ഥാനത്ത് ഭക്ഷണവില കുത്തനെ കൂട്ടി ഹോട്ടലുകൾ

  • Post category:Kerala / news
  • Reading time:1 min read
You are currently viewing പാചകവാതക സിലിണ്ടറിന് വിലകൂട്ടിയതിൽ ആദ്യ തിരിച്ചടി; സംസ്ഥാനത്ത് ഭക്ഷണവില കുത്തനെ കൂട്ടി ഹോട്ടലുകൾ

സംസ്ഥാനത്ത് ഭക്ഷണവില കൂട്ടി ഹോട്ടലുകൾ. പാചകവാതക സിലിണ്ടറിന് വില ഉയർന്നതിനെ തുടർന്ന് തലസ്ഥാനത്തെ ചില ഹോട്ടലുകൾ ഊണിന് അഞ്ചു രൂപവരെ കൂട്ടി. വൈകാതെ എല്ലാ ഹോട്ടലുകൾക്കും വില കൂട്ടേണ്ട സ്ഥിതിയാണെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ പ്രതികരിച്ചു.

ഇന്നലെയാണ് തലസ്ഥാനത്തെ ചില ഹോട്ടലുകൾ വിലവർധന നടപ്പാക്കിയത്. പ്രതിഷേധ സൂചകമായി ജീവിക്കാൻ അനുവദിക്കരുതെന്ന പോസ്റ്റർ കടയിലൊട്ടിച്ചതിനു ശേഷമാണ് സെക്രട്ടറിയേറ്റിന് മുന്നിലുള്ള വെജിറ്റേറിയൻ ഹോട്ടലിൽ ഊണിന് അഞ്ചു രൂപ കൂട്ടിയത്.

പോസ്റ്റർ കണ്ടതോടെ കടയിലെത്തുന്നവർക്കും അവസ്ഥ മനസിലായെന്നാണ് കടയുടമ പറയുന്നത് ഹോട്ടൽ നടത്തിപ്പിനുള്ള ചെലവ് കുതിച്ചുയർന്നു. കോവിഡിനു ശേഷം ജീവനക്കാരുടെ വേതനം വർധിപ്പിക്കേണ്ടി വന്നു. പാചകവാതക വില കൂട്ടിയതോടെ ഹോട്ടലുകൾക്ക് ഉപയോഗത്തിനനുസരിച്ച് മാസം 25,000 മുതൽ 42,000 രൂപ വരെ അധിക ചെലവുണ്ടാകുമെന്നാണ് ഏകദേശ കണക്ക്.

0Shares