യുവാവിൻ്റെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ പിന്നുകൾ അടിച്ച് ക്രൂരമായി ഉപദ്രവിച്ചു; ആഭിചാര ക്രിയകൾ, ദുരുഹത നിറഞ്ഞ രീതിയിൽ വീടും പരിസരവും; ഹണി ട്രാപ്പ് കേസിൽ പോലീസിനെ പോലും ഞെട്ടിച്ച സൈക്കോ ദമ്പതികൾ; കൂടുതൽ അറിയാം..

You are currently viewing യുവാവിൻ്റെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ പിന്നുകൾ അടിച്ച് ക്രൂരമായി ഉപദ്രവിച്ചു; ആഭിചാര ക്രിയകൾ, ദുരുഹത നിറഞ്ഞ രീതിയിൽ വീടും പരിസരവും; ഹണി ട്രാപ്പ് കേസിൽ പോലീസിനെ പോലും ഞെട്ടിച്ച സൈക്കോ ദമ്പതികൾ; കൂടുതൽ അറിയാം..

പത്തനംതിട്ട: പരിചയക്കാരായ യുവാക്കളെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഹണി ട്രാപ്പിൽ പെടുത്തുന്ന ദമ്പതികൾ അറസ്റ്റിലായി. പത്തനംതിട്ട ജില്ലയിലാണ് സംഭവം. ഹണി ട്രാപ്പ് എന്ന നിലയിലാണ് കേസ് രജിസ്റ്റർ ചെയ്തതെങ്കിലും കൂടുതൽ പരിശോധനയിൽ നവ ദമ്പദികൾ കൊടും ക്രൂര സ്വഭാവമുള്ള വ്യക്തികളെന്നാണ് പോലീസ് പറഞ്ഞു. യുവാക്കളെ വീട്ടിലേക്ക് വിളിച്ചു വരുത്തി ബലമായി കെട്ടിത്തൂക്കി ക്രൂര പീഡനത്തിന് ഇരയാക്കുകയും നഘനരാക്കി ഫോട്ടോ എടുത്ത് ഭീഷണി പെടുത്തുന്നതും, പണം സമ്പാദിക്കുന്നതുമാണ് ഇവരുടെ രീതി. ഒരു യുവാവിൻ്റെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ പിന്ന് അടിച്ച് ക്രൂരമായി ഉപദ്രവിച്ച സംഭവവും പുറത്ത് വന്നു.

കട്ടിങ്പ്ലയർ ഉപയോഗിച്ച് വിരലുകളിലെ നഖം പിഴുതെടുത്തതായും പരാതിയുണ്ട്. ചെറിയ കുടിൽ പോലുള്ള വീട് ദുരുഹത നിറഞ്ഞ രീതിയിലാണ് പോലീസ് പരിശോധനയിൽ കണ്ടത്. വീടിനകത്തും പുറത്തും ആഭിചാര ക്രിയകൾ നടന്നോ എന്നതും സംശയിക്കുന്നു. അതിനുള്ള ലക്ഷണങ്ങൾ കാണുന്നതായി നാട്ടുകാർ പറഞ്ഞു. പ്രതികളായ യുവദമ്പതികള്‍ സൈക്കോ സ്വഭാവക്കാരാണെന്ന് പോലീസ് അറിയിച്ചു. സംഭവം വളരെ ഞെട്ടലോടെയാണ് കേരളം കേട്ടത്.

0Shares