ഹിജാബ് വിവാദം മുസ്‌ലിം പെണ്‍കുട്ടികളെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ഗൂഢാലോചന: ഗവര്‍ണര്‍

  • Post category:news
  • Reading time:1 min read
You are currently viewing ഹിജാബ് വിവാദം മുസ്‌ലിം പെണ്‍കുട്ടികളെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ഗൂഢാലോചന:  ഗവര്‍ണര്‍

ഹിജാബിന് വേണ്ടി വാദിക്കുന്നവര്‍ക്ക് പിന്നില്‍ മുസ്‌ലിം പെണ്‍കുട്ടികളെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ഗൂഢാലോചനയെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എല്ലാ പഠന മേഖലകളിലും ഏറ്റവും മുന്നില്‍ പെണ്‍കുട്ടികളാണ്.

ഇസ്‌ലാം മത വിശ്വാസ പ്രകാരം ഹിജാബ് നിര്‍ബന്ധമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങള്‍ പാലിക്കപ്പെടണം. ആരിഫ് മുഹമ്മദ് ഖാന്‍ തൻ്റെ നിലപാട് വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങള്‍ പാലിക്കുന്നത് വസ്ത്ര സ്വാതന്ത്ര്യം നിഷേധിക്കല്‍ അല്ലെന്നാണ് കേരളത്തിൻ്റെ ഗവര്‍ണറുടെ നിലപാട്. സിഖുകാരുടെ വസ്ത്രവുമായുള്ള താരതമ്യങ്ങള്‍ ശരിയല്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്നു. സിഖ് മതം പ്രകാരം തലയില്‍ തലപ്പാവ് നിര്‍ബന്ധമാണെന്നാണ് ഗവര്‍ണര്‍ പറയുന്നത്.

0Shares