
കാസർകോട്: ഹൈസ്കൂൾ കുട്ടിക്ക് മയക്കു മരുന്ന് നൽകിയ പ്രതിക്കെതിരെ കാപ്പാ ചുമത്തി അറസ്റ്റ് ചെയ്തു . ഹോസ്ദുർഗ് പൊലിസ് സ്റ്റേഷൻ പരിധിയിൽ ഹൈസ്കൂൾ വിദ്യാർത്ഥിക്ക് മയക്കുമരുന്ന് നൽകി എന്ന പരാതിയെതുടർന്ന് രജിസ്റ്റർ ചെയ്ത് കേസിൽ ഹോസ്ദുർഗ് ജയിലിൽ കഴിയുകയായിരുന്ന ശ്യാം മോഹൻ ( 32) എന്നയാളെ ആണ് കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.

ഹൈസ്കൂൾ വിദ്യാർത്ഥിക്ക് മയക്കു മരുന്ന് നൽകി എന്ന പരാതിയിൽ കഴിഞ്ഞ വർഷം ഡിസംബർ ഏഴിനായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. ഇതിനെ തുടർന്ന് ബാംഗ്ലൂരിലും മറ്റും ഒളിവിൽ കഴിഞ്ഞ പ്രതിയെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഡിസംബർ 31 നു രാത്രി അറസ്റ്റ് ചെയ്തത്.തുടർന്ന് ഇയാൾ ഹോസ്‌ദുർഗ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞു വരികയായിരുന്നു. കാപ്പ പ്രകാരം അറസ്റ്റ് ചെയ്ത ഇയാളെ കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചു .
