
കളനാട്/ കാസർകോട്: വ്യവസസായ പ്രമുഖനും കേരളാ മുസ്‌ലിം ജമാഅത്ത് ജില്ലാ ഫൈനാന്‍സ് സെക്രട്ടറിയുമായ അബ്ദുല്‍ ഹകീം ഹാജി കളനാട് മകന്‍റെ വിവാഹ സുദിനത്തില്‍ വേറിട്ട കാരുണ്യ പ്രവര്‍ത്തനവുമായി മാതൃകയായി. 10 പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വീട് വെക്കാനുള്ള സ്ഥലത്തിന്‍റെ രേഖയാണ് വിവാഹ വേദിയില്‍ കേരളാ മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിക്ക് കൈമാറിയത്.
ഹകീം ഹാജിയില്‍ നിന്ന് ജില്ലാ കമ്മിറ്റിക്ക് വേണ്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ബദറുസ്സാദാത്ത് സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി തങ്ങള്‍ രേഖകള്‍ ഏറ്റുവാങ്ങി. അബ്ദുല്‍ ഹകീം ഹാജിയുടെ മകന്‍ മുഹമ്മദ് അഷ്‌റഫിന്‍റെയും പ്രമുഖ വ്യവസായി അബ്ദുല്‍ കരീം ഹാജി സിറ്റി ഗോള്‍ഡിന്‍റെ മകള്‍ മറിയം നൗറീനയുടെയും വിവാഹം ശനിയാഴ്ച്ച രാത്രിയായിരുന്നു.

കളനാട് കോഴിത്തിടില്‍ തറവാട്ടില്‍ നടന്ന നികാഹ് കര്‍മത്തിന് കേരളാ മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി നേതൃത്വം നല്‍കി. പാവപ്പെട്ടവരുടെ കണ്ണീരൊപ്പാനുള്ള ഹകീമാജിയുടെ ഉദാരമനസ്‌കത സമൂഹത്തിന് മാതൃകയാണെന്ന് വിവാഹ സന്ദേശത്തില്‍ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ തങ്ങള്‍ പറഞ്ഞു. മാലിക് ദീനാര്‍ വലിയ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി ഖുതുബ നിര്‍വഹിച്ചു. യു. എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി.
സയ്യിദ് യഹ്‌യല്‍ ബുഖാരി തങ്ങള്‍, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, ബഷീര്‍ പുളിക്കൂര്‍, കരീം സഅദി ഏണിയാടി, കന്തല്‍ സൂപ്പി മദനി, എം. എല്‍. എമാരായ എന്‍. എ നെല്ലിക്കുന്ന്, എന്‍. എ ഹാരിസ്, യു. ടി ഖാദര്‍, മുന്‍ മന്ത്രി സി. ടി അഹമ്മദലി, മുന്‍ എം. എല്‍. എ അഡ്വക്കറ്റ് സി. എച്ച് കുഞ്ഞമ്പു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍ ഷാനവാസ് പാദൂര്‍, ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് ടി. ഇ അബ്ദുല്ല, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, ഹാജി യഹ്‌യ തളങ്കര, മുക്രി ഇബ്‌റാഹീം ഹാജി, എന്‍. എ അബൂബക്കര്‍ ഹാജി, മധൂര്‍ ഹംസ, ലണ്ടന്‍ മുഹമ്മദ് ഹാജി, പി. എ അഷ്‌റഫ് അലി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, അബ്ദുല്‍ ഖാദര്‍ കല്ലട്ര, ടി. എ ശാഫി, അഷ്‌റഫ് എടനീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
