Categories
കാസർകോട് റെയില്‍വേ സ്റ്റേഷന് സമീപം ഓവുചാലില്‍ ഉപേക്ഷിച്ച നിലയിൽ തോക്കുകളും തിരകളും കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്
റെയില്‍വേ സ്റ്റേഷന് സമീപത്തെ ഓവുചാലില്‍ ഉപേക്ഷിച്ച നിലയിലുളള തോക്കുകള്‍ക്ക് 30 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് കരുതുന്നു.
Trending News





കാസര്‍കോട് തളങ്കര റെയില്‍വേ സ്റ്റേഷന്‍ റോഡ് പരിസരത്തു നിന്നും രണ്ട് പഴയ തോക്കുകളും ഉണ്ടകളും കണ്ടെത്തി. തുരുമ്പെടുത്ത് ദ്രവിച്ച നിലയിലുള്ള രണ്ട് കൈത്തോക്കുകളും ആറ് തിരകളും ആണ് കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകിട്ടാണ് തോക്കുകള്‍ കണ്ടെത്തിയത്.
Also Read

റോഡ് അരികില്‍ കേബിളിടുന്നതിനായി കുഴി എടുക്കുന്ന തൊഴിലാളികളാണ് തോക്കുകള്‍ കണ്ടത്. റെയില്‍വേ സ്റ്റേഷന് സമീപത്തെ ഓവുചാലില്‍ ഉപേക്ഷിച്ച നിലയിലുളള തോക്കുകള്‍ക്ക് 30 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് കരുതുന്നു.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Sorry, there was a YouTube error.