ഗൂ​ഗിള്‍ പഠിപ്പിക്കും, ഇനി സ്റ്റാര്‍ട്ടപ്പുകള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന്; സ്റ്റാര്‍ട്ടപ്പ് സ്‌കൂൾ ഇന്ത്യയുമായി ഗൂ​ഗിള്‍

You are currently viewing ഗൂ​ഗിള്‍ പഠിപ്പിക്കും, ഇനി സ്റ്റാര്‍ട്ടപ്പുകള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന്; സ്റ്റാര്‍ട്ടപ്പ് സ്‌കൂൾ ഇന്ത്യയുമായി ഗൂ​ഗിള്‍

ന്യൂഡല്‍ഹി: പുതുസം​രംഭകര്‍ക്കായി സ്റ്റാര്‍ട്ടപ്പ് സ്‌കൂൾ ഇന്ത്യയുമായി ​ഗൂ​ഗിള്‍. ചെറിയ നഗരങ്ങളിലെ 10,000 സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുക എന്നതാണ് സ്റ്റാര്‍ട്ടപ്പ് സ്‌കൂൾ ഇന്ത്യയിലൂടെ ​ഗൂ​ഗിള്‍ ലക്ഷമിടുന്നത്. ഇവരെ വിവിധ വെല്ലുവിളികളെ അതിജീവിക്കാന്‍ പ്രാപ്തമാക്കുകയാണ് സ്റ്റാര്‍ട്ടപ്പ് സ്‌കൂൾ ഇന്ത്യയുടെ ലക്ഷ്യം.

ഒമ്പത് ആഴ്‌ചത്തെ പ്രോ​ഗ്രാമുകളാണ് സ്റ്റാര്‍ട്ടപ്പ് സ്‌കൂൾ ഇന്ത്യ സംഘടിപ്പിക്കുന്നത്. പ്രോ​ഗ്രാമുകള്‍ ഓണ്‍ലൈനായാണ് സംഘടിപ്പിക്കുന്നത്.

ഫിന്‍‌ടെക്, ബിസിനസ്- ടു- ബിസിനസ്, ബിസിനസ്- ടു- കണ്‍സ്യൂമര്‍ ഇ- കൊമേഴ്‌സ്, ഭാഷ, സോഷ്യല്‍ മീഡിയ, നെറ്റ്‌വര്‍ക്കിംഗ്, ജോലി എന്നീ മേഖലകളിലാകും പ്രോ​ഗ്രാം. ഈ മേഖലകളില്‍ ഗൂഗിള്‍ ലീഡേഴ്‌സും സഹകാരികളും തമ്മില്‍ ചാറ്റുകള്‍ ഉണ്ടായിരിക്കും. ജോലി സംബന്ധമായ അന്വേഷണങ്ങളും പ്രോ​ഗ്രാമില്‍ ഉള്‍പ്പെടുത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

എങ്ങനെ ഫലപ്രദമായ ഉല്പന്നതന്ത്രം രൂപപ്പെടുത്താം, ആപ്പുകള്‍ നിര്‍മിക്കല്‍ തുടങ്ങി വിവിധ വിഷയങ്ങളെ കുറിച്ചുള്ള നിര്‍ദേശങ്ങളും മൊഡ്യൂളുകളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഇന്ത്യയില്‍ ഏകദേശം 70,000 സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ട്. ഇന്ത്യ ലോകത്തിലെ തന്നെ സ്റ്റാര്‍ട്ടപ്പുകളുടെ മൂന്നാമത്തെ വലിയ അടിത്തറയാണ്. കമ്പനികളെ ഐ‌.പി‌.ഒകളിലേക്കോ യൂണികോണ്‍ പദവിയിലേക്കോ നയിക്കുകയാണ് കൂടുതല്‍ ഇന്ത്യക്കാരും.

ബെംഗളൂരു, ഡല്‍ഹി, മുംബൈ, ഹൈദരാബാദ് തുടങ്ങിയ വലിയ നഗരങ്ങളില്‍ നിലവില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഒരുപാട് വരുന്നുണ്ട്. കൂടാതെ ഇപ്പോള്‍ ജയ്പൂര്‍, ഇന്‍ഡോര്‍, ഗോരഖ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും സ്റ്റാര്‍ട്ടപ്പുകള്‍ ഉയര്‍ന്ന് വരുന്നുണ്ട്. കൃത്യമായ പ്ലാനിം​ഗ് ഇല്ലാത്തതും, നേതൃത്വത്തിൻ്റെ അഭാവവും, പണം കൈകാര്യം ചെയ്യുന്നതില്‍ വരുന്ന വീഴ്ചകളും ഫലപ്രദമല്ലാത്ത ഫീഡ്‌ബാക്ക് ലൂപ്പുകള്‍ എന്നിവ ഭൂരിഭാ​ഗം സ്റ്റാര്‍ട്ടപ്പുകളും പരാജയപ്പെടാന്‍ കാരണമാകുന്നു.

ഈ വെല്ലുവിളികള്‍ നേരിട്ട് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളര്‍‌ന്ന് വരാന്‍ അവരെ സഹായിക്കുകയാണ് ​ഗൂ​ഗിള്‍ ലക്ഷ്യമിടുന്നത്. കുറഞ്ഞ ചെലവില്‍ ലാഭകരമായ ഉല്‍‌പ്പന്നമുള്ളവരെ ലക്ഷ്യമിട്ടാണ് സ്റ്റാര്‍ട്ടപ്പ് സ്‌കൂള്‍ ഇന്ത്യ സംഘടിപ്പിക്കുന്നത്.

0Shares