കാസർഗോഡ് ആലംപാടി GHSSലെ ഭക്ഷ്യ വിഷബാധ; ചികിത്സ തേടിയത് 35 കുട്ടികൾ

You are currently viewing കാസർഗോഡ് ആലംപാടി GHSSലെ ഭക്ഷ്യ വിഷബാധ; ചികിത്സ തേടിയത് 35 കുട്ടികൾ

കാസർകോട്: ചെങ്കള ഗ്രാമ പഞ്ചായത്തിലെ ആലംപാടി GHSSൽ ഉണ്ടായ ഭക്ഷ്യ വിഷബാധയിൽ ചികിത്സ തേടിയത് 35 വിദ്യാർഥികൾ. അപ്പർ പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികൾക്ക് നൽകിയ പാലിൽ നിന്നാണ് വിഷബാധ എന്ന് സംശയിക്കുന്നു. 35 കുട്ടികളിൽ ഛർദ്ദി, വയറുവേദനയും ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട് ജില്ലാ ആരോഗ്യ വിഭാഗം അന്വേഷണം നടത്തി വരികയാണ്. ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടികളുടെ നില തൃപ്തികരമാണ്. ആരുടേയും നില ഗുരുതരമല്ല. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂളിൽ നിന്നും പാലിൻ്റെയും മറ്റ് ഭക്ഷ്യവസ്തുക്കളുടെയും സാമ്പിളുകൾ ലബോറട്ടറി പരിശോധനക്കായി ശേഖരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സ്കൂളിൽ പാൽ വിതരണം താൽക്കാലികമായി നിർത്തിവെക്കാനും നിർദേശം നൽകിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാംദാസ് അറിയിച്ചു.

0Shares