
പന്തളം രാജകുടുംബാംഗങ്ങളെന്ന പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ രണ്ടുപേർ അറസ്റ്റിൽ. കൊച്ചിയിൽ വച്ചാണ് ഇവരെ ക്രൈം ബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തത്.

പന്തളം സ്വദേശി സന്തോഷ് കരുണാകരൻ, ഏലൂർ സ്വദേശി ഗോപകുമാർ എന്നിവരാണ് അറസ്റ്റിലായത്. 26 കോടി രൂപയുടെ സോഫ്റ്റ്‌വെയർ സോഴ്സ് കോഡ് 15000 രൂപ അഡ്വാൻസ് മാത്രം നൽകി തട്ടിയെടുത്തുവെന്നാണ് ഇവർക്കെതിരെയുള്ള കേസ്.
