
കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെ വിദ്യാഭ്യാസ – കായിക പ്രോത്സാഹന പദ്ധതിയായ ”സക്സസ് ഫിയസ്റ്റ” യുടെ ഭാഗമായി യു.പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 18, 19 തിയ്യതികളിലായി നടക്കും. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നഗരസഭാ പരിധിയിലെ ജി.യു.പി.എസ് നുള്ളിപ്പാടി, എ.യു.പി.എസ് മെഡോണ, എം.എം.എ.യു.പി.എസ് തുരുത്തി, ജി.എം.വി.എച്ച്.എസ്.എസ് തളങ്കര, ജി.യു.പി.എസ് അടുക്കത്ത്ബയല്‍, ജി.എച്ച്.എസ്.എസ് കാസര്‍കോട്, ജി.യു.പി.എസ് കാസര്‍കോട്, പി.ടി.എം.എ.യു.പി.എസ് ബെദിര, ജി.എഫ്.യു.പി.എസ് അടുക്കത്ത്ബയല്‍, എ.യു.എ.യു.പി.എസ് നെല്ലിക്കുന്ന്, ബി.ഇ.എം.എച്ച്.എസ്.എസ് കാസര്‍കോട്, ഡി.ഇ.എം.എച്ച്.എസ്.എസ് തളങ്കര, ഐ.ഇ.എം.എസ് തളങ്കര എന്നീ 13 സ്കൂളുകളും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജി.യു.പി.എസ് നുള്ളിപ്പാടി, എ.യു.പി.എസ് മെഡോണ, എം.എം.എ.യു.പി.എസ് തുരുത്തി, ജി.എം.വി.എച്ച്.എസ്.എസ് തളങ്കര, ജി.യു.പി.എസ് അടുക്കത്ത്ബയല്‍, ജി.എച്ച്.എസ്.എസ് കാസര്‍കോട്, ജി.യു.പി.എസ് കാസര്‍കോട്, പി.ടി.എം.എ.യു.പി.എസ് ബെദിര, ജി.എഫ്.യു.പി.എസ് അടുക്കത്ത്ബയല്‍ എന്നീ 9 സ്കൂളുകളും ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കും. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും നഗരസഭ സൗജന്യമായി ഫുട്ബോള്‍ കിറ്റുകള്‍ നല്‍കും. നേരത്തെ പരിശീലനത്തിനായി മുഴുവന്‍ സ്കൂളുകള്‍ക്കും നഗരസഭ ഫുട്ബോള്‍ നല്‍കിയിരുന്നു. ചാമ്പ്യന്‍ഷിപ്പിൻ്റെ മുന്നോടിയായി ടീമുകളുടെ പരിശീലന മത്സരങ്ങള്‍ നടന്നു വരികയാണ്. ചാമ്പ്യന്‍ഷിപ്പിലൂടെ മികച്ച താരങ്ങളെ കണ്ടെത്തി നഗരസഭാ തലത്തില്‍ ടീം രൂപീകരിക്കുകയാണ് നഗരസഭയുടെ ലക്ഷ്യം.
