മലപ്പുറത്ത് ചിക്കൻ മന്തിയിൽ നിന്ന് 8 പേർക്ക് ഭക്ഷ്യ വിഷബാധ; ഹോട്ടൽ അടപ്പിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing മലപ്പുറത്ത് ചിക്കൻ മന്തിയിൽ നിന്ന് 8 പേർക്ക് ഭക്ഷ്യ വിഷബാധ; ഹോട്ടൽ അടപ്പിച്ചു

മലപ്പുറം ജില്ലയിലെ വേങ്ങരയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് ഹോട്ടൽ അടപ്പിച്ചു. വേങ്ങര ഹൈസ്‌കൂൾ പരിസരത്തെ മന്തി ഹൗസാണ് അടപ്പിച്ചത്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 8 പേർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.

വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർ ആശുപത്രി വിട്ടു. പരിശോധനയിൽ മന്തിയിലെ കോഴി ഇറച്ചിയിൽ നിന്നാണ് വിഷബാധയുണ്ടായതെന്ന് വ്യക്തമായതായി അരോഗ്യ വകുപ്പ് അറിയിച്ചു.

0Shares