
ചെർക്കള(കാസറഗോഡ്): ചെങ്കള ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ പ്രചാരണം കൊഴുപ്പിക്കുകയാണ് യു.ഡി.എഫ് പ്രവർത്തകർ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൈവിട്ടുപോയ വാർഡ് തിരിച്ചുപിടിക്കാനും സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷം വർധിപ്പിക്കാനുമാണ് പ്രവർത്തകർ ശ്രമം നടത്തുന്നത്. പ്രചാരണം കൊഴുപ്പിക്കുന്നതിനായി മറ്റുള്ളവരിൽ നിന്നും വ്യത്യസ്ത രീതിയാണ് അഞ്ചാം വാർഡിലെ ലീഗ് പ്രവർത്തകർ സ്വീകരിക്കുന്നത്.


സ്ഥാനാർഥി പര്യടനത്തിൽ എത്തുന്ന സ്ഥാനാർത്ഥികൾക്കും കൂടെയുള്ളവർക്കും പൊതു ജനങ്ങൾക്കും ചായ സൽക്കാരം ഒരുക്കിയായിരുന്നു നാരംപാടി വാർഡിലെ പുലിന്റടിയിൽ കഴിഞ്ഞ ദിവസം ലീഗ് പ്രവർത്തകർ ആവേശം അറിയിച്ചത്. ചായ സൽക്കാരത്തിൽ കാസറഗോഡ് എം.എൽ.എ NA നെല്ലിക്കുന്ന് അടക്കമുള്ളവർ സാനിധ്യം അറിയിച്ചതും ശ്രദ്ധേയമായി. കാസറഗോഡ് ജില്ലാ പഞ്ചായത്ത് ചെങ്കള ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർഥി ജസ്‌ന മനാഫ്, കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് എടനീർ ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർഥി സി.വി ജെയിംസ്, ചെങ്കള പഞ്ചായത്ത് അഞ്ചാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥി മിസ്‌രിയ ടീച്ചർ എന്നിവരുടെ സ്വീകരണമാണ് ചായ സൽക്കാരം കൊണ്ട് വ്യത്യസ്തമായത്. സന്ധ്യസമയത്ത് ചായയും പലഹാരമടക്കം ലഭിച്ചതോടെ പര്യടനത്തിന് എത്തിയവർക്കും തടിച്ചുകൂടിയ പൊതുജനത്തിനും ആശ്വാസമായി. അഞ്ചാം വാർഡിലെ ലീഗ് പ്രവർത്തകരുടെ ആവേശം പറഞ്ഞറിയിക്കുന്നതിലും അപ്പുറമാണ്.
