
കാസർകോട്: രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ച ഭക്ഷണം നൽകി വനിതാ ഡോക്ടർ. ആശുപത്രിയിലെ ഡെൻ്റൽ ഡോക്ടറായ മൊഹ്‌മിനയാണ് കാസർകോട് ജനറൽ ആശുപത്രിയിൽ ഭക്ഷണ വിതരണം നടത്തിയത്. കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ചൊവാഴ്‌ച ഉച്ചയ്ക്ക് ഭക്ഷണം നൽകിയത്.

ഡോക്ടറുടെ നേതൃത്വത്തിൽ പുതിയ ഡെൻ്റൽ ക്ലീനിക്ക് ആരംഭിച്ചിരിക്കുകയാണ്. ഈ സ്ഥാപനത്തിൻ്റെ ഉൽഘാടനത്തിൻ്റെ ഭാഗമായിട്ടാണ് രോഗികൾക്ക് ഭക്ഷണ സമ്മാനവുമായി എത്തിയത്. സാമൂഹിക പ്രവർത്തകനായ മാഹിൻ കുന്നിലും സഹായത്തിന് ഉണ്ടായിരുന്നു.
