ഒളിവിൽ പോയതിൽ എൽദോസ് ഖേദം അറിയിച്ചു; പാർട്ടിയെ അറിയിച്ചിട്ട് വേണമായിരുന്നു പോകാൻ എന്ന് മറുപടി നൽകിയതായി കെ. സുധാകരൻ

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ഒളിവിൽ പോയതിൽ എൽദോസ് ഖേദം  അറിയിച്ചു;  പാർട്ടിയെ അറിയിച്ചിട്ട് വേണമായിരുന്നു പോകാൻ എന്ന്  മറുപടി നൽകിയതായി കെ. സുധാകരൻ

ബലാത്സംഗ കേസിൽ പ്രതി ചേർക്കപ്പെട്ട എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ വിളിച്ചതായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ഒളിവിൽ പോയതിൽ എൽദോസ് ഖേദം അറിയിച്ചതായും പാർട്ടിയെ അറിയിച്ചിട്ട് വേണമായിരുന്നു പോകാൻ എന്ന് എൽദോസിന് മറുപടി നൽകിയതായും സുധാകരൻ വ്യക്തമാക്കി.

എൽദോസിനെതിരെ നടപടി എടുക്കുന്നതിൽ നേതാക്കളുമായി നാളെ ചർച്ച നടത്തും. മുൻകൂർ ജാമ്യം നൽകാൻ കോടതി കണക്കിലെടുത്ത കാരണങ്ങൾ പരിശോധിക്കും. സംഭവത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന എൽദോസിൻ്റെ ആരോപണവും പരിശോധിക്കുമെന്ന് കെ.സുധാകരൻ പറഞ്ഞു.

നേരത്തെ പാർട്ടി നടപടിയുടെ കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞിരുന്നു. ജാമ്യം ലഭിച്ചതും എൽദോസിന്റെ വിശദീകരണവും പരിഗണിച്ചായിരിക്കും നടപടിയെന്നും വി.ഡി.സതീശന്‍ വ്യക്തമാക്കി.

0Shares