
കോഴിക്കോട്: സ്വർണക്കടത്ത് സഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര സ്വദേശി ഇർഷാദിൻ്റെ(26) മരണം സ്ഥിരീകരിച്ചു. പുറക്കാട്ടിരി പുഴയിൽ കണ്ടെത്തിയ മൃതദേഹം ഡി.എന്‍.എ പരിശോധനിയിലൂടെയാണ് ഇർഷാദിൻ്റെതെന്ന് സ്ഥിരീകരിച്ചത്. ജൂലൈ 17നാണ് കടലൂർ നദിയില്‍ മൃതദേഹം കണ്ടെത്തിയത്.
കടപ്പുറത്ത് കണ്ടെത്തിയത് മേപ്പയ്യൂര്‍ സ്വദേശി ദീപകിൻ്റെ മൃതദേഹമാണെന്ന് കരുതി സംസ്‌കരിച്ചിരുന്നെങ്കിലും ചില ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതോടെ ഡി.എൻ.എ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. മൃതദേഹം ദീപക്കിൻ്റെത് അല്ലെന്ന് സ്ഥിരീകരിച്ചതോടെ ആണ് ഇര്‍ഷാദിൻ്റെ രക്ഷിതാക്കളെ ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയരാക്കിയത്.

ജൂലൈ 16ന് പുറക്കാട്ടിരി പാലത്തിൽ നിന്ന് ഇര്‍ഷാദ് താഴേക്ക് ചാടിയെന്ന് തട്ടിക്കൊണ്ടുപോയ സഘത്തില്‍ ഉണ്ടായിരുന്നവർ മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കടലൂർ നദിയിൽ കണ്ടെത്തിയ മൃതദഹം ഇർഷാദിൻ്റെ ആണെന്ന് കണ്ടെത്തിയത്.
ഇതോടെ ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍, പോലീസ് കൊലപാതകത്തിനും കേസ് രജിസ്റ്റര്‍ ചെയ്തു. കേസിൽ വയനാട് സ്വദേശി ഷെഹീൽ, ജിനാഫ് പൊഴുതന സ്വദേശി സജീര്‍ പിണറായി സ്വദേശി മര്‍സീദ് എന്നിവരാണ് അറസ്റ്റിലായത്. എന്നിവരാണ് അറസ്റ്റിലായത്. കൂടുതൽ പേർ നിരീക്ഷണത്തിലാണ്. ഇവരുടെ അറസ്റ്റ് ഉടനുണ്ടാകും. തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രധാനികളാണ് അറസ്റ്റിലായവർ.
മെയ് 13ന് ദുബായില്‍ നിന്ന് നാട്ടിലെത്തിയ പെരുവണ്ണമുഴി സ്വദേശി ഇര്‍ഷാദിനെയാണ് തട്ടിക്കൊണ്ടുപോയത്. വിദേശത്തു നിന്ന് എത്തിച്ച 60 ലക്ഷത്തോളം മൂല്യമുള്ള സ്വര്‍ണം തിരികെ നല്‍കിയില്ലെങ്കില്‍ ഇര്‍ഷാദിനെ കൊല്ലുമെന്നായിരുന്നു തട്ടിക്കൊണ്ടു പോയവരുടെ ഭീഷണി. തുടര്‍ന്ന് ബന്ധുക്കള്‍ ഈ വിവരം പൊലിസിനെ അറിയിച്ചിരുന്നു.
