ജില്ലാ കളക്ടര്‍ 16ന് കരിന്തളം, പനത്തടി വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിക്കും

  • Post category:local news
  • Reading time:1 min read
You are currently viewing ജില്ലാ കളക്ടര്‍ 16ന് കരിന്തളം, പനത്തടി വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിക്കും

കാസർകോട്: വില്ലേജ് ഓഫീസുകളുടെ നടപടിക്രമങ്ങള്‍ വിലയിരുത്തുന്നതിനും പൊതുജനങ്ങളുടെ പരാതികള്‍ പരിഗണിക്കാനും ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് നടത്തുന്ന ഓഫീസ് സന്ദര്‍ശനം തുടരുന്നു. വെള്ളിയാഴ്ച്ച മഞ്ചേശ്വരം താലൂക്കിലെ ബംബ്രാണ, ബാഡൂര്‍ വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിച്ചു.

വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയ ജില്ലാ കളക്ടര്‍ നാട്ടുകാരില്‍ നിന്ന് പരാതികള്‍ സ്വീകരിച്ചു. ഫെബ്രുവരി 16ന് വെള്ളരിക്കുണ്ട് താലൂക്കിലെ കരിന്തളം, പനത്തടി വില്ലേജ് ഓഫീസുകള്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിക്കും.

0Shares