
കാസര്‍കോട്: ജില്ലയിലെ അനധികൃത ചെങ്കല്‍/ കരിങ്കല്‍ ഖനനം കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് 24 മണിക്കൂറും പ്രവൃത്തിക്കുന്ന സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ച് ജില്ലാ കളക്ടര്‍ ഡോ .ഡി. സജിത് ബാബു ഉത്തരവിറക്കി.

സീനിയര്‍ ജിയോളജിസ്റ്റ് ജഗദീഷന്‍ കെ. ആര്‍ ലീഡറായ സ്‌ക്വഡാണ് കാസര്‍കോട് റവന്യു ഡിവിഷനില്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുന്നത്. അസി. ജിയോളജിസ്റ്റ് രേഷ്മ ആര്‍. ലീഡറായ സ്‌ക്വാഡാണ് കാഞ്ഞങ്ങാട് റവന്യു ഡിവിഷനില്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
കാസര്‍കോട്, കാഞ്ഞങ്ങാട് റവന്യു ഡിവിഷനുകളിലെ റവന്യു, പോലീസ്, ജിയോളജി വിഭാഗത്തിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് സ്വകാഡ് രൂപീകരിച്ചത്.
