ധവാൻ്റെ ബൗണ്ടറി, പിന്നാലെ ലജ്ജാവതിയെ നിൻ്റെ കള്ളക്കടക്കണ്ണില്‍; ക്യൂന്‍സ് പാര്‍ക്ക് ഓവലില്‍ മലയാളഗാനം

You are currently viewing ധവാൻ്റെ ബൗണ്ടറി, പിന്നാലെ ലജ്ജാവതിയെ നിൻ്റെ കള്ളക്കടക്കണ്ണില്‍; ക്യൂന്‍സ് പാര്‍ക്ക് ഓവലില്‍ മലയാളഗാനം

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഇന്ത്യയുടെ ആദ്യ ഏകദിനത്തില്‍ റണ്‍സ് ഉയര്‍ത്താനാവാതെ സഞ്ജു പുറത്തായതിൻ്റെ നിരാശയിലാണ് ആരാധകര്‍. എന്നാല്‍ വിക്കറ്റിന് പിന്നിലെ സഞ്ജുവിൻ്റെ മികവ് കയ്യടി നേടി. മത്സരത്തിന് ഇടയില്‍ ക്യൂന്‍സ് പാര്‍ക്ക് ഓവലില്‍ ലജ്ജാവതിയെ പാട്ടുയര്‍ന്നതും ആരാധകരുടെ ആവേശം കൂട്ടുന്നു.

ഫോര്‍ ദി പീപ്പിള്‍ എന്ന സിനിമയിലെ ട്രെന്‍ഡ് ആയ ലജ്ജാവതിയെ പാട്ടാണ് ഇന്ത്യ ബാറ്റ് ചെയ്യുന്ന സമയം ഗ്യാലറിയില്‍ നിന്ന് വന്നത്. ഇന്ത്യന്‍ ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ ബൗണ്ടറി പായിച്ചപ്പോഴായിരുന്നു ഇത്. ഇതിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

കഴിഞ്ഞദിവസം ട്രിനിഡാഡിലെ മലയാളികള്‍ക്കൊപ്പമുള്ള വീഡിയോ സഞ്ജു സാംസണ്‍ പങ്കുവെച്ചിരുന്നു. വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ തന്നെ കപ്പയും മീനും വേണോ എന്ന് ചോദിച്ചാണ് തന്നെ വീഴ്ത്തിയത് എന്നും സഞ്ജു വീഡിയോയില്‍ പറഞ്ഞിരുന്നു.

കളിയിലേക്ക് വരുമ്പോള്‍ അവസാന പന്ത് വരെ നീണ്ട ആവേശത്തിന് ഒടുവില്‍ മൂന്ന് റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ മുമ്പില്‍ വെച്ച 308 റണ്‍സ് പിന്തുടര്‍ന്ന വിന്‍ഡിസ് ചെയ്‌സിങ് 305 റണ്‍സില്‍ അവസാനിച്ചു. അവസാന ഓവറില്‍ 15 റണ്‍സ് പ്രതിരോധിക്കാന്‍ സിറാജിന് കഴിഞ്ഞതോടെ ആണ് ഇന്ത്യ ജയം തൊട്ടത്. ശിഖര്‍ ധവാന്‍ സെഞ്ചുറിക്കരികെ വീണപ്പോള്‍ ശ്രേയസും ഗില്ലും അര്‍ധ ശതകം കണ്ടെത്തി.

0Shares