എം. എല്‍. എമാരായ എന്‍. എ നെല്ലിക്കുന്നിനും എ. കെ. എം അഷ്‌റഫിനും ദേളി സഅദിയ്യയില്‍ സ്വീകരണം നല്‍കി

  • Post category:local news
  • Reading time:1 min read
You are currently viewing എം. എല്‍. എമാരായ എന്‍. എ നെല്ലിക്കുന്നിനും എ. കെ. എം അഷ്‌റഫിനും ദേളി സഅദിയ്യയില്‍ സ്വീകരണം നല്‍കി

ദേളി: കാസര്‍കോട് എം. എല്‍. എ എന്‍. എ നെല്ലിക്കുന്നിനും മഞ്ചേശ്വരം എം. എല്‍ .എ എ. കെ. എം അഷ്‌റഫിനും ദേളി സഅദിയ്യയില്‍ സ്വീകരണം നല്‍കി. സ്വീകരണ സംഗമം സെക്രട്ടറി കെ. പി ഹുസൈന്‍ സഅദി കെ. സി റോഡിന്‍റെ അധ്യക്ഷതയില്‍ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു.

എം. എല്‍. എമാര്‍ക്കുള്ള സ്ഥാപനത്തിന്‍റെ സ്‌നേഹോപഹാരം സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂരും കെ. പി ഹുസൈന്‍ സഅദിയും സമ്മാനിച്ചു. ഡി. സി. സി പ്രസിഡന്റ് ഹകീം കുന്നില്‍, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ ചിത്താരി, അബ്ദുല്‍ കരീം സഅദി ഏണിയാടി, അബ്ദുല്‍ ഹമീദ് മദനി കാഞ്ഞങ്ങാട്, അഡ്മിനിസ്‌ട്രേറ്റര്‍ ടി. പി അബ്ദുല്‍ ഹമീദ്, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അബ്ദുല്ല സഅദിയ ചിയ്യൂര്‍, താജുദ്ദീന്‍ ഉദുമ തുടങ്ങിയവര്‍ സംബന്ധിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി നന്ദിയും പറഞ്ഞു.

0Shares