Categories
ദുഃഖം അടക്കാനാവാതെ ബന്തടുക്ക ഗ്രാമം; മണ്ണുമാന്തി യന്ത്രം ദേഹത്ത് വീണുണ്ടായ അപകടത്തിൽ മരിച്ച യുവാവിന് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി
വീട്ടുപരിസരത്ത് നിർത്തിയിട്ട് കഴുകി കൊണ്ടിരിക്കുമ്പോൾ മറിഞ്ഞു വീഴുകയായിരുന്നു
Trending News





ബന്തടുക്ക / കാസർകോട്: കഴുകുന്നതിനിടെ മണ്ണുമാന്തി യന്ത്രം മറിഞ്ഞു വീണുണ്ടായ അപകടത്തിൽ ദാരുണമായി മരിച്ച യുവാവിന് നാടിൻ്റെ അന്ത്യാഞ്ജലി. മഹിളാ കോൺഗ്രസ് കാസർകോട് ജില്ലാ പ്രസിഡണ്ട് മിനി ചന്ദ്രൻ്റെ മകൻ പ്രീതം ലാൽ ചന്ദ് (22) ആണ് മരിച്ചത്.
Also Read
ചൊവാഴ്‌ച രാവിലെയാണ് ദാരുണമായ മരണത്തിന് ഇടയാക്കിയ അപകടം ഉണ്ടായത്. ബന്തടുക്ക, പടുപ്പ്, ബണ്ടാംങ്കൈ സ്വദേശിയാണ് പ്രീതം ലാൽ. വീട്ടുപരിസരത്ത് മണ്ണുമാന്തി യന്ത്രം നിർത്തിയിട്ട് കഴുകി കൊണ്ടിരിക്കുമ്പോൾ മറിഞ്ഞു വീഴുകയായിരുന്നു. രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ പ്രീതം ലാൽ അടിയിൽ പെടുകയായിരുന്നു.

വിവരമറിഞ്ഞു നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രീതം ലാൽ ചന്ദിനെ അവസാനമായി ഒരു നോക്കുകാണാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധിപേർ എത്തുകയും തോരാത്ത കണ്ണീരിനാൽ അന്ത്യാഞ്ജലി അർപ്പിക്കുകയും ചെയ്‌തു.
പരേതനായ ബണ്ടംങ്കൈ ചന്ദ്രൻ്റെ മകനാണ്. ഗൗതം ലാൽ ചന്ദ് ഏക സഹോദരനാണ്. ബേഡകം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പോലീസ് ഇൻക്വസ്റ്റിന് ശേഷം കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്‌തു ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്‌കാരം വീട്ടുവളപ്പിൽ നടന്നു.

Sorry, there was a YouTube error.