
കലാപത്തിനിടെ മദ്യ വില്‍പ്പനശാല കൊള്ളയടിച്ച് അക്രമികള്‍. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ചാന്ദ്ബാഗിലെ മദ്യശാലയാണ് കലാപകാരികള്‍ കൊള്ളയടിച്ചത്. കടയിലെ സ്കാനറുകള്‍, എല്‍ഇഡി ടിവി, ഫ്രിഡ്ജുകള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍ എന്നിവയും അക്രമികള്‍ തല്ലിത്തകര്‍ത്തു.

ഇരച്ചെത്തിയ ജനക്കൂട്ടം മദ്യശാല ആക്രമിക്കുകയായിരുന്നെന്നും 75-80 ലക്ഷം രൂപ വിലമതിക്കുന്ന വൈനും ബിയറും നഷ്ടപ്പെട്ടെന്നും മദ്യശാല മാനേജര്‍ രാജ് കുമാര്‍ പറഞ്ഞു.
