Categories
articles Kerala local news

ജനദ്രോഹ ഭരണം കൊണ്ട് മോദിയും പിണറായും ജനങ്ങളെ വെറുപ്പിച്ചു; വൻകിട കോർപ്പറേറ്റ് മുതലാളിമാർക്ക് വേണ്ടി രാജ്യത്തെ തീറെഴുതി കൊടുക്കുന്നതിൽ പരസ്പര മത്സരിക്കുന്നു; പി.കെ ഫൈസൽ

കോട്ടൂർ(കാസറഗോഡ്): ജനദ്രോഹ ഭരണം കൊണ്ട് മോദിയും പിണറായും ജനങ്ങൾ വെറുത്ത ഭരണാധികാരികളായി മാറിയിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസൽ പറഞ്ഞു.
ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റി നാടത്തുന്ന രാഷ്ട്രീയ പ്രചരണ വാഹന ജാഥയുടെ രണ്ടാം ദിവസം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുളിയാറിലെ കോട്ടൂരിൽ നടന്ന പരിപാടിയിലാണ് കാസറഗോഡ് ഡി.സി.സി അധ്യക്ഷൻ്റെ പ്രസംഗം. രാജ്യം കത്തുമ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയേ പോലെ രാജ്യത്തിലെ സർവ്വമാന ജനങ്ങളും ദുരിത ജീവിതം നയിക്കുമ്പോൾ മോദിയും പിണറായും വൻകിട കോർപ്പറേറ്റ് മുതലാളിമാർക്ക് രാജ്യത്തെ തീറെഴുതി കൊടുക്കുന്നതിൽ പരസ്പര മത്സരം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

യു.ഡി.എഫ് കമ്മിറ്റി നാടത്തുന്ന രാഷ്ട്രീയ പ്രചരണ വാഹന ജാഥയുടെ രണ്ടാം ദിവസ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുന്ന ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസൽ.
യു.ഡി.എഫ് ജില്ലാ ചെയർമാൻ കല്ലട്ര മാഹിൻ ഹാജി ഉദുമ നിയോജകമണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ പ്രചരണ വാഹന ജാഥയുടെ ഉദ്ഘാടനം നിർവഹിക്കുന്നു.

മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത് പ്രസിഡണ്ട് ബി എം അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ബി.സി. കുമാരൻ സ്വാഗതം പറഞ്ഞു. വിവിധ സ്വീകരണ യോഗങ്ങളിൽ ജാഥാ നായകൻ വി.ആർ. വിദ്യാസാഗർ, ഉപനായകൻ കെ ബി മുഹമ്മദ് കുഞ്ഞി, ജാഥാ ഡയറക്ടർ സാജിദ് മൗവ്വൽ, കോഡിനേറ്റർ ഹമീദ് മാങ്ങാട് യു.ഡി.എഫ് ജില്ലാ കൺവീനർ എ ഗോവിന്ദൻ നായർ, കെ. നീലകണ്ഠൻ, ബാലകൃഷ്ണൻ പെരിയ, കെ ഇ എ ബക്കർ, എം.കുഞ്ഞമ്പു നമ്പ്യാർ, ധന്യാ സുരേഷ്, എം.സി. പ്രഭാകരൻ, ഗീതാകൃഷ്ണൻ, കാപ്പിൽ പാഷ, കെ.വി ഭക്തവത്സലൻ, ഷരീഫ് കൊടവഞ്ചി, ദാമോദരൻ സി.വി ഹനീഫ ഹാജി കുന്നിൽ, ടി.ഡി കബീർ, ബിസി കുമാരൻ, ടി.കെ അസീബ്, റൗഫ് ബാവിക്കര, മണികണ്ഠൻ ഓമ്പയിൽ, മുഹമ്മദ് കുഞ്ഞി പെരുമ്പള, ഉനൈസ് ബേഡകം, അഡ്വ. ബാബുരാജൻ, ദിവാകരൻ കരി മേരി, രാജൻ പള്ളിക്കര, കൃഷ്ണൻ ചട്ടഞ്ചാൽ, എം.കെ അബ്ദുൽ റഹിമാൻ ഹാജി, കെ.ബി എം ഷരീഫ്, എം.എച്ച് മുഹമ്മദ് കുഞ്ഞി, അബ്ദുൽ ഖാദർ കളനാട് ഷീജാ പുരുഷോത്തമൻ തുടങ്ങിയവർ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest