
രാവണേശ്വരം(കാഞ്ഞങ്ങാട്): വ്യവസായ വകുപ്പിൻ്റെ സംരംഭക സഹായ പദ്ധതി പ്രകാരം വാണിയംപാറയിൽ കർഷക വിപണി പാൽ ഉൽപ്പന്നങ്ങൾ എന്ന പേരിൽ ചെറുകിട സംരംഭം ആരംഭിച്ചു. പരിശുദ്ധമായ നാടൻപാല് തൈര് മോര് സംഭാരം സിപ്പപ്പ് ഐസ് പേട തുടങ്ങിയവ നിർമ്മിച്ച വിപണിയിൽ എത്തിക്കുന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠൻ നിർവഹിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ അധ്യക്ഷത വഹിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ്, അജാനൂർ ഗ്രാമപഞ്ചായത്ത് ഇരുപത്തിയൊന്നാം വാർഡ് മെമ്പർ ഇർഷാദ്, രാവണേശ്വരം കെ.വി.എസ്.എസ് പ്രസിഡന്റ് കെ.വി കൃഷ്ണൻ, മുൻ വാർഡ് മെമ്പർ പി. കൃഷ്ണൻ, ചിത്താരി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എ. പവിത്രൻ മാസ്റ്റർ, കേരള ഗ്രാമീൺ ബാങ്ക് മാനേജർ മീനു മധു ക്ഷീര വികസന ഓഫീസർ വി. മനോഹരൻ, മുൻ വ്യവസായവകുപ്പ് ഓഫീസർ എൻ. അശോക് ചങ്ങമ്പുഴ കലാകായിക വേദി പ്രസിഡണ്ട് കെ. അനിൽകുമാർ എന്നിവർ ആശംസകൾ നേർന്നു. സംരംഭകനായ പി. വിജയൻ വാണിയംപാറ സ്വാഗതം പറഞ്ഞു.
