
കാഞ്ഞങ്ങാട്: തത്വമസി കാരളി മൂവീസിൻ്റെ പതിനേഴാം വാർഷിക ആഘോഷവും ഓണാഘോഷവും കുടുംബ സംഗമവും കാഞ്ഞങ്ങാട് കാർഷിക വികസന ബാങ്ക് ഹാളിൽ വച്ച് നടന്നു. ജില്ലാ ക്രൈംബ്രാഞ്ച് കാസർഗോഡ് DYSP ടി.ഉത്തംദാസ് ഉദ്ഘാടനം ചെയ്തു. പ്രമുഖ അഭിനേതാവ് എം.എസ്.നമ്പൂതിരി പയ്യന്നൂർ അധ്യക്ഷത വഹിച്ചു. കാരളി ചന്ദ്രൻ, വിജയൻ പള്ളിപ്പാറ എന്നിവർ സംസാരിച്ചു. വത്സരാജ് മാവുങ്കാൽ സ്വാഗതവും ദേവദാസ് അരയി നന്ദിയും പറഞ്ഞു. തുടർന്ന് ഗാനാലാപനം, മാജിക് ഷോ, തിരുവാതിര, കൈകൊട്ടികളി തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി. വിഭവ സമൃദ്ധമായ ഓണ സദ്യയും ഉണ്ടായി.
