
തൃശൂർ ജില്ലയിലെ കുതിരാൻ പാതയിലെ കൽക്കെട്ട് നിർമാണത്തിൽ അപാകതകളുണ്ടെന്ന് സമ്മതിച്ച് ദേശീയ പാത അധികൃതര്‍. കൽക്കെട്ടിന് മതിയായ ചരിവില്ലെന്ന് എന്‍.എച്ച് പ്രൊജക്ട് ഡയറക്ടർ ബിപിൻ മധു നടത്തിയ പരിശോധനയില്‍ കണ്ടെത്തി.
റോഡിൽ പോലും വിള്ളലുണ്ടായിരിക്കുകയാണ്. നിർമ്മാണത്തിൽ പ്രശ്നം ഉണ്ടായിരുന്നെങ്കിൽ എന്തിനാണ് തുറന്ന് കൊടുത്തത്? വിഷയത്തിൽ ഗുരുതരമായ അലംഭാവവും വീഴ്ചയുമുണ്ടായിട്ടുണ്ട്. ജനത്തിൻ്റെ ആശങ്ക ശരിയാണ്. സന്ദർശനം അറിഞ്ഞ ദേശീയപാതാ അതോറിറ്റി റോഡിൽ വിള്ളൽ വീണ ഭാഗത്ത് ഓട്ടയടച്ചു പോയി. കല്‍ക്കെട്ടിനോട് ചേര്‍ന്ന സര്‍വ്വീസ് റോഡ് നാട്ടുകാരുടെ ആവശ്യപ്രകാരമാണ് നിലനിര്‍ത്തിയത്. സര്‍വ്വീസ് റോഡ് മണ്ണിട്ട് നികത്തി ചരിവ് കൂട്ടേണ്ടി വരുമെന്നും പ്രൊജക്ട് മാനെജര്‍ പറഞ്ഞു.

സര്‍വ്വീസ് റോഡ് അടയ്ക്കുന്നതിനുള്ള നീക്കം അനുവദിക്കാനാവില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.പരിശോധനാ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും സാന്നിധ്യത്തില്‍ ദേശീയപാത അതോറിറ്റി അധികൃതരുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കും. ശബരിമല തീര്‍ത്ഥാടന കാലം പരിഗണിച്ച് ശാസ്ത്രീയ പരിശോധന നടത്തി സുരക്ഷിത യാത്ര ഉറപ്പാക്കും.
