സിപി.എം ഉയര്‍ത്തുന്നത് വിഷം ചീറ്റുന്ന വർഗീയത; തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സെഞ്ച്വറി നേടും: മുല്ലപ്പള്ളി

  • Post category:local news / news
  • Reading time:1 min read
You are currently viewing സിപി.എം ഉയര്‍ത്തുന്നത് വിഷം ചീറ്റുന്ന വർഗീയത; തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്  സെഞ്ച്വറി നേടും: മുല്ലപ്പള്ളി

സംസ്ഥാനത്ത് സി.പി.എം ഉയർത്തുന്നത് വിഷം ചീറ്റുന്ന വർഗീയതയാണെന്നും സി.പി.എമ്മിന്റേത് ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കുന്ന നയമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് തുടക്കം കുറിക്കുന്ന കുമ്പളയിലെ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷങ്ങൾക്കിടയിൽ ഭിന്നത ഉണ്ടാക്കുന്നു. ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എം-ബി.ജെ.പി കൂട്ടുകെട്ട് ഉണ്ടായി. തില്ലങ്കേരി മോഡൽ ആവർത്തിക്കുന്നത് തടയാൻ യു. ഡി. എഫ് നേതാക്കൾക്ക് കഴിയണം. യാത്ര കഴിഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പിൽ സെഞ്ച്വറി നേടുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

0Shares