കേരളത്തിൽ ഏഴുപേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; കാസർകോട് ഒരാൾ; 27 പേര്‍ രോഗമുക്തി നേടി

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തിൽ ഏഴുപേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; കാസർകോട് ഒരാൾ;  27 പേര്‍ രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് ഏഴു പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കണ്ണൂരില്‍ 4, കോഴിക്കോട് 2, കാസര്‍കോട് ഒരാള്‍ള്‍ക്കുമാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതില്‍ അഞ്ചു പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. രണ്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 27 പേര്‍ക്ക് കൊവിഡ് രോഗമുക്തി നേടി. കാസര്‍കോട് സ്വദേശികളായ 24 പേരും, എറണാകുളം മലപ്പുറം കണ്ണൂര്‍ സ്വദേശികളായ ഓരോരുത്തരുമാണ് ഇന്ന് രോഗമുക്തി നേടിയത്. സംസ്ഥാനത്താകെ ഇതുവരെ 394 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 147 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്.

0Shares