ലോകമാകെ കോവിഡ് മരണം 56,000 കടന്നു; ഏറ്റവും കൂടുതൽ മരണം ഇറ്റലിയിൽ; തൊട്ടു പിന്നിൽ സ്‌പെയിന്‍

  • Post category:articles / news
  • Reading time:1 min read
You are currently viewing ലോകമാകെ കോവിഡ് മരണം 56,000 കടന്നു; ഏറ്റവും കൂടുതൽ മരണം ഇറ്റലിയിൽ; തൊട്ടു പിന്നിൽ സ്‌പെയിന്‍

ലോകത്താകെ കോവിഡ് മരണം 56,000 കടന്നു. പത്ത് ലക്ഷത്തി എഴുപത്തി അയ്യായിരത്തിലധികം പേര്‍ക്കാണ് ലോകത്താകമാനായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടേകാല്‍ ലക്ഷത്തിലധികം പേര്‍ക്ക് രോഗം മാറിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ മരണം ഇറ്റലിയിലാണ്, 13,915. സ്‌പെയിനില്‍ 10,935 പേരും അമേരിക്കയില്‍ 6152 പേരും മരിച്ചു. ഫ്രാന്‍സില്‍ മരണം 5387 ആയി. ബ്രിട്ടനിലും മരണം കുതിച്ചുയരുകയാണ്.

ഇന്ത്യയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,547 ആയി.ഇതില്‍ 62 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 2322 പേര്‍ ചികിത്സയില്‍ തുടരുകയാണ്. 162 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 478 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. അതേസമയം നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 75 പേര്‍ക്ക് കൂടി തെലങ്കാനയില്‍ കോവിഡ് സ്ഥിരീകരിച്ചു.

0Shares