കോവിഡ് കേസുകൾ വർദ്ധിക്കുന്നു; ചൈനയിലെ സ്ഥിതി ഗുരുതരം; അവധി റദ്ദാക്കണമെന്ന് ജീവനക്കാരോട് ആശുപത്രി അധികൃതര്‍

You are currently viewing കോവിഡ് കേസുകൾ വർദ്ധിക്കുന്നു; ചൈനയിലെ സ്ഥിതി ഗുരുതരം; അവധി റദ്ദാക്കണമെന്ന് ജീവനക്കാരോട് ആശുപത്രി അധികൃതര്‍

ചൈനയില്‍ സ്ഥിതി അതീവ ഗുരുതരം. കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ഷാങ്സി, ഹെബെയ്, ഹുനാന്‍, ജിയാങ്സു എന്നിവയുള്‍പ്പെടെ ചൈനീസ് പ്രവിശ്യകളിലെ ആശുപത്രികള്‍ പുതുവത്സര അവധികളില്ലാതെ പ്രവര്‍ത്തിക്കുകയാണ്.

ജീവനക്കാരോട് അവധികള്‍ റദ്ദാക്കി ജോലിയില്‍ പ്രവേശിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓരോ പ്രവിശ്യയിലും പകര്‍ച്ചവ്യാധികള്‍ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ചികിത്സിക്കുന്നതിനുമായ മൂന്ന് ആശുപത്രികള്‍ തിരഞ്ഞെടുക്കാനാണ് പദ്ധതി.

ഓരോ ആശുപത്രിയും സാമ്പിളുകള്‍ ശേഖരിക്കുകയും വിശകലനം ചെയ്യുകയുമൊക്കെ ചെയ്യും. ശേഷം ഓരോ ആഴ്ചയും ഇത് ദേശീയ ഡാറ്റാബേസിലേക്ക് അപ്ഡേറ്റ് ചെയ്യും. കഴിഞ്ഞ 24 മണിക്കൂറിനിടെ ചൈനയില്‍ ഒരു കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണം 5,250 ആയി ഉയര്‍ന്നെന്നാണ് ചൈനീസ് സര്‍ക്കാര്‍ പറയുന്നത്.

ചൈനയില്‍ പ്രതിദിനം 9,000 പേര്‍ മരിക്കുന്നുണ്ടെന്നാണ് യു.കെ ആസ്ഥാനമായുള്ള ഒരു ഹെല്‍ത്ത് ഡാറ്റാ സ്ഥാപനം പ്രവചിച്ചിരിക്കുന്നത്. അടുത്തിടെയാണ് ക്വാറന്റൈന്‍ പോലുള്ള കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ ചൈനീസ് സര്‍ക്കാന്‍ പിന്‍വലിച്ചത്. ഇതിന് പിന്നാലെ രാജ്യത്തെ കോവിഡ് കേസുകളില്‍ വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായത്.

0Shares