കാഞ്ഞങ്ങാട്: സ്റ്റേജ് അവതാരകനും അധ്യാപകനുമായ കിഴക്കുംകര പള്ളോട്ടെ കെ.വി രാധാകൃഷ്ണന്‍(54) അന്തരിച്ചു. പുലര്‍ച്ചേ മൂന്നുമണിയോടയാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. കല്യോട്ട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായിരുന്നു. ബി ആര്‍ സി റിസോഴ്സ് പേഴ്സണായിരുന്നു. സ്റ്റേജ് അവതാരകനും മികച്ച അനൗണ്‍സര്‍ കൂടിയായിരുന്നു. ജില്ലായിലെ കലാകായിക സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്നു. കാഞ്ഞങ്ങാട് സിറ്റി ചാനലിലെ ഉപദേശക സമിതിയംഗവും പ്രോഗ്രാം ഡയരക്ടര്‍ കൂടിയായിരുന്നു.
കണ്ണംകുളം ആറാട്ടുകടവ് പരേതനായ വി. നാരായണന്‍- കാര്‍ത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ: മഞ്ജുളാദേവി (ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റര്‍). മക്കള്‍: അങ്കിത (ഗവേഷക വിദ്യാര്‍ത്ഥിനി, എറണാകുളം), അന്‍വിത (എം എ കോളേജ്, കോതമംഗലം). മരുമകന്‍: ഹരിന്‍ സായി (എഞ്ചിനീയര്‍, എറണാകുളം). സഹോദരങ്ങള്‍: രാജേന്ദ്രകുമാര്‍ (അഡ്വക്കറ്റ്), രാജീവന്‍ (ഗള്‍ഫ്), ഗീത (ഇഖ്ബാല്‍ എച്ച് എസ് എസ് അധ്യാപിക), രമാവതി (അംബിക എ.എല്‍.പി സ്‌കൂള്‍ പാലക്കുന്ന്).
സ്റ്റേജ് അവതാരകനും അധ്യാപകനുമായ രാധാകൃഷ്ണന്‍ അന്തരിച്ചു