
ഇപ്പോള്‍തന്നെ 182ഓളം രാജ്യങ്ങില്‍ വ്യാപിച്ച് ലോകവ്യാപകമായി പരിഭ്രാന്ത്രി പടര്‍ത്തുകയാണ് കൊവിഡ്19. ഇതിനോടകം 11383 പേര്‍ കൊവിഡ് 19 രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് ഐക്യരാഷ്ട്രസഭ. കോവിഡ്-19 ബാധിച്ച് ലോകത്ത് ദശലക്ഷക്കണക്കിനാളുകള്‍ മരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്.

സാമ്പത്തികശേഷി കുറഞ്ഞ രാജ്യങ്ങളെയായിരിക്കും മഹാമാരി ഏറെ ബാധിക്കുക. വൈറസിനെ കാട്ടുതീപോലെ പടരാന്‍ വിട്ടാല്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഇതുവരെ ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 4000ത്തോളം പേരാണ് ഇവിടെ മരിച്ചത്. 24 മണിക്കൂറിനിടെ 627 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഒറ്റദിവസം ആറായിരത്തോളം പുതിയ കേസുകളാണ് ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 5986 പേര്‍ക്ക് പുതിയതായി രോഗം ബാധിച്ചിട്ടുണ്ട്. ആകെ 47021 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചിരിക്കുന്നത്. ഇറാനില്‍ 1433 പേരും സ്‌പെയിനില്‍ 1093 പേരും മരിച്ചു. യു.എ.ഇയിലും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. യു.എ.ഇയില്‍ കോവിഡ് ബാധിച്ച് അറബ്, ഏഷ്യന്‍ പൗരന്‍മാര്‍ മരിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
