
കാസർകോട് : കോവിസ് 19 രോഗപ്രതിരോധത്തിന്‍റെ ഭാഗമായി കാസർകോട് റെയിൽവേ സ്റ്റേഷനിലെ ആരോഗ്യം – പോലീസ് സംയുക്ത പരിശോധന യാത്രക്കാർക്ക് ഉപകാര പ്രദമാകുന്നു. സ്റ്റേഷൻ ഫ്ലാറ്റ് ഫോമിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡസ്ക്കും പരിശോധനയും യാത്രക്കാർക്ക് ശരിയായ നിർദ്ദേശങ്ങൾ നൽകാൻ സാധിക്കുന്നു.

വിദേശരാജ്യങ്ങളിൽ നിന്നും എത്തുന്നവരുടെ വിവരങ്ങൾ ശേഖരിക്കുകയും നിർബന്ധിത ഐസൊലേഷൻ പറഞ്ഞു കൊടുക്കയും ചെയ്യുന്നു. വിവരങ്ങൾ അപ്പപ്പോൾ ആരോഗ്യ കേന്ദ്രങ്ങൾക്ക് കൈമാറുന്നുണ്ട്. ഹെൽത്ത് ഇൻസ്പെക്ടർ ബി.അഷറഫിന് അസി:നോഡൽ ഓഫീസറായി മുഴുവൻ ചുമതലയും നൽകിയിട്ടുണ്ട്. 10 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ,10 ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സും 2 എസ്.ഐ മാരുടെ നേതൃത്വത്തിൽ 20 പോലീസുകാരും സേവനം അനുഷ്ടിക്കുന്നുണ്ട്.
തീവണ്ടി ബോഗികളിൽ 5 ടീമുകളുമായി ഹെൽത്ത് ടീം പരിശോധന നടത്തുന്നു.ഓരോടീമും കാഞ്ഞങ്ങാട് വരെ യാത്രക്കാരെ സ്ക്രീൻ ചെയ്ത ശേഷം അടുത്ത വണ്ടിക്ക് കാസർകോട് തിരിച്ചെത്തും.
പരിശോധനയിൽ രോഗലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തിയാൽ തൊട്ടടുത്ത സ്റ്റേഷനിൽ ഇറക്കി 108 ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. യാത്രക്കാരിൽ നിന്നും പൂർണ്ണ പിന്തുണ ലഭിക്കുന്നതായി ജീവനക്കാർ പറയുന്നു.
