കൊറോണ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കണിക കപൂറുമായി സമ്പര്‍ക്കം ബി.ജെ.പി നേതാവ് നേരെ പോയത് ഇന്ത്യന്‍ പാര്‍ലമെന്റില്‍

  • Post category:entertainment / news
  • Reading time:1 min read
You are currently viewing കൊറോണ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കണിക കപൂറുമായി സമ്പര്‍ക്കം ബി.ജെ.പി നേതാവ് നേരെ പോയത് ഇന്ത്യന്‍ പാര്‍ലമെന്റില്‍

ബോളിവുഡ് ഗായിക കണിക കപൂറിന് കൊറോണ സ്ഥിരീകരിച്ചതോടെ ബി.ജെ.പി നേതാക്കള്‍ ഭീതിയിലാണ്. ലണ്ടനില്‍ സന്ദര്‍ശനം നടത്തി തിരിച്ചെത്തിയ കണിക മൂന്ന് ഫെവ് സ്റ്റാര്‍ പാര്‍ട്ടികള്‍ നടത്തിയിരുന്നു. ഇതില്‍ പങ്കെടുത്ത 400ഓളം പേരാണ് ഇപ്പോള്‍ കൊറോണ ഭീതിയിലായിരിക്കുന്നത്.

കൂട്ടത്തില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ സിന്ധ്യയുടെ മകന്‍ ദുഷ്യന്ത് സിങും ഉള്‍പ്പെട്ടിട്ടുണ്ട്. കണികയുമായുള്ള സന്ദര്‍ശനത്തിനുശേഷം ദുഷ്യന്ത് പോയത് പാര്‍ലമെന്റിലേക്കാണ്. കണികയുടെ പാര്‍ട്ടിയില്‍ പങ്കെടുത്തതിന്‍റെ പിറ്റേന്നു തന്നെ പാര്‍ലമെന്റ് യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

മനോജ് തിവാരി, സുരേന്ദ്ര നാഗര്‍ നിഷികന്ത്, എന്നിവരുടെ അടുത്തായിരുന്നു ദുഷ്യന്ത് ഇരുന്നത്. ഇതോടെ ഇവരും നിരീക്ഷണത്തിലേക്ക് മാറേണ്ടി വരും. നിലവില്‍ സ്വയം ഐസൊലേഷനില്‍ കഴിയുകയാണ് ദുഷ്യന്ത്. ബോളിവുഡ് ഗായിക കണിക കുറച്ചു നാളുകളായി ലണ്ടനില്‍ താമസിച്ചതിന് ശേഷം മാര്‍ച്ച് 15 നാണ് നാട്ടിലെത്തിയത്.

എന്നാല്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പോലും ഗായിക വിദേശ യാത്രയുടെ വിവരങ്ങള്‍ അധികൃതരെ അറിയിക്കുകയോ സ്വയം ഐസൊലേഷനില്‍ കഴിയുകയോ ചെയ്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
മാത്രവുമല്ല നാട്ടില്‍ തിരിച്ചെത്തിയ ശേഷം മൂന്ന് 5 സ്റ്റാര്‍ പാര്‍ട്ടികളാണ് ഇവര്‍ നടത്തിയത്. ഈ പാര്‍ട്ടികളില്‍ രാജ്യത്തെ രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്.

0Shares